വാഗമൺ റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
text_fieldsഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ നടക്കൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിന് മുന്നിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ഗുരുതരപരിക്കേറ്റു.
ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരൻ തീക്കോയി സ്വദേശി പടിപ്പുരക്കൽ ഷെരീഫ് മുഹമ്മദിനാണ് (46 ) പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് റോഡിന്റെ നടുക്ക് കാന രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെയാണ് സ്കൂട്ടർ മറിഞ്ഞു വീണ് പരിക്കേറ്റത്. ഈ ഭാഗത്ത് ഇതിന് മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
വർഷങ്ങളായി തകർന്നുകിടക്കുന്ന വാഗമൺ റോഡ് നവീകരിക്കുന്നതിെൻറ നിർമാണോദ്ഘാടനം അടുത്തിടെ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചിരുന്നു. ആറുമാസത്തിനുള്ളിൽ പണിതീർക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി, നിർമാണം തെൻറ ഓഫിസ് നേരിട്ട് നിരീക്ഷിക്കുമെന്നും പറഞ്ഞിരുന്നു.
എന്നാൽ, ആറു മാസം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ അടച്ച് ജനങ്ങളുടെ ജീവന് സുരക്ഷ നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.