കനത്ത ചൂട്: പഴവിപണി സജീവം
text_fieldsഈരാറ്റുപേട്ട: ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ രണ്ടുദിവസം ലഭിച്ച വേനൽമഴ ആശ്വാസമായെങ്കിലും അന്തരീക്ഷം തിളച്ചുതന്നെ. ചൂട് കാരണം പുറത്തിറങ്ങാൻപോലും കഴിയാത്ത സാഹചര്യമാണ്. കടുത്ത വേനലിനിടെ റമദാനും കൂടി എത്തിയതോടെ നോമ്പ് മുറിക്കാനുള്ള വിഭങ്ങളിൽ മുന്തിയ പരിഗണന പഴം വിഭവങ്ങൾക്ക് തന്നെ. സ്വദേശിയും വിദേശിയുമായ പഴങ്ങളുടെ വലിയ വൈവിധ്യം തന്നെയുണ്ട് ഈരാറ്റുപേട്ടയിലെ പഴംവിപണിയിൽ. വില വർധനവുണ്ടെങ്കിലും ജനപ്രിയമാണ് വിപണി. സീസൺ അവസാനിക്കാറായതോടെ ഓറഞ്ചിന്റെ വില കിലോക്ക് 75 രൂപയിലെത്തി. ഞാലിപ്പൂവന് 50ഉം ഏത്തപ്പഴത്തിന് 50 രൂപയുമാണ് വില. പൈനാപ്പിളിന് 60 രൂപയാണ് വില. ഓറഞ്ച്, ആപ്പിൾ, മുന്തിരി, തണ്ണിമത്തൻ എന്നിവയുടെ വിലയും ഉയർന്നു.
ഈരാറ്റുപേട്ടയിൽ കിലോക്ക് 200 മുതൽ 1000 രൂപ വരെയുള്ള വ്യത്യസ്തയിനം ഈന്തപ്പഴങ്ങളുണ്ട്. മാങ്ങയിനങ്ങളായ അൽഫോൻസയും കിളിച്ചുണ്ടനും മൂവാണ്ടനും കർപ്പൂരവും നീലനും ഇപ്പോൾ വലിയ വിലയാണ്. വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോക്ക് എത്തുന്നതോടെ വിലകുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.