നിർമാണത്തിലിരുന്ന പള്ളിയുടെ കോൺക്രീറ്റ് തകർന്നുവീണു; അഞ്ച് തൊഴിലാളികൾക്ക് പരിക്ക്
text_fieldsഈരാറ്റുപേട്ട: നിർമാണപ്രവൃത്തികൾ നടക്കുന്ന തിടനാട് ചെമ്മലമറ്റം പന്ത്രണ്ട് സ്ലീഹാമാരുടെ പള്ളിയുടെ കോൺക്രീറ്റ് തകർന്നുവീണ് അഞ്ച് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്.
ഝാർഖണ്ഡ് സ്വദേശികളായ അനിൽ, ബിനോയി, തമിഴ്നാട് സ്വദേശികളായ ലിംഗ, പ്രവീൺ, കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ശനിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം.
ഒരു വർഷത്തോളമായി പുതുക്കിപ്പണി നടന്നുവരുകയായിരുന്നു പള്ളിയിൽ. 50 അടി നീളത്തിലും 30 അടി വീതിയിലും വരുന്ന അൾത്താരയുടെ മുകൾ ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനിടെ പ്രധാന കാഡർ തെന്നിമാറിയതാകാം അപകടകാരണം എന്ന് കരുതുന്നു. കോൺക്രീറ്റ് മുഴുവൻ താഴേക്ക് പതിച്ചതോടെ മുകളിൽ പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളും വീഴുകയായിരുന്നു. വൻ ദുരന്തമാണ് ഒഴിവായത്. കോൺക്രീറ്റിനടിയിൽനിന്ന് പുറത്തെടുത്ത ഇവരെ പാലാ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചു.
ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുയര്‍ന്നെങ്കിലും പിന്നീട് ഇല്ലെന്ന് സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എൽ.എ സ്ഥലത്തെത്തിയിരുന്നു. ഈരാറ്റുപേട്ടയിൽനിന്ന് അഗ്നിരക്ഷാസേന, തിടനാട് പൊലീസ് അടക്കമുള്ളവരും എത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.