ഈരാറ്റുപേട്ടയിൽ ലോക്കൽ കമ്മിറ്റി ഇല്ല; പകരം അഡ്ഹോക് കമ്മിറ്റി
text_fieldsഈരാറ്റുപേട്ട: ബഹളത്തെ തുടർന്ന് സി.പി.എം ലോക്കൽ സമ്മേളനം പൂർത്തിയാക്കാനാവാത്തതിനാൽ ജില്ല കമ്മിറ്റി അംഗം ജോയി ജോർജിെൻറ നേതൃത്വത്തിൽ അഞ്ചംഗ അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നൽകി.
പാർട്ടി വിരുദ്ധ നിലപാടെടുത്തെന്ന ആരോപണത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുൾെപ്പടെ 18 പേർക്കെതിരെ നടപടിയെടുത്തു. ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ.എം. ബഷീർ, പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗം എം.എച്ച്. ഷനീർ, നഗരസഭ കൗൺസിലറും ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി അംഗവുമായ അനസ് പാറയിൽ എന്നിവർക്കെതിരെയാണ് നടപടി. കെ.എം. ബഷീർ, എം.എച്ച്. ഷനീർ എന്നിവരെ ഏരിയ കമ്മിറ്റിയിൽനിന്ന് പുറത്താക്കി.
അനസ് പാറയിലിനെ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇതോടൊപ്പം ലോക്കൽ സമ്മേളനം തടസ്സപ്പെടുത്തിയ 15 പേർക്കെതിരെയുമാണ് നടപടിയുണ്ടായത്. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷക്കെതിരെ അവിശ്വാസപ്രമേയത്തിന് എസ്.ഡി.പി.ഐയുമായി ചർച്ച നടത്തിയെന്ന കാരണത്തിലാണ് കെ.എം. ബഷീറിനും എം.എച്ച്. ഷനീറിനുമെതിരെ നടപടിയുണ്ടായത്. എസ്.ഡി.പി.ഐയുമായി സി.പി.എം ബന്ധം സ്ഥാപിെച്ചന്ന് സംസ്ഥനതലത്തിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഒടുവിൽ അവിശ്വാസം പാസാവുകയും അധ്യക്ഷ തെരഞ്ഞെടുപ്പിൽനിന്ന് സി.പി.എം പിന്മാറുകയുമായിരുന്നു.
ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി അംഗം അനസ് പാറയിലിന് വിവാദ ഫോൺ സംഭാഷണമാണ് വിനയായത്. ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ ബഹളമുണ്ടാക്കിയ 15 പേർക്കെതിരെയും നടപടിയുണ്ടായി.
ലോക്കൽ കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ ഏഴുപേർ മത്സരരംഗത്ത് വന്നതോടെ തെരഞ്ഞെടുപ്പ് നടന്നില്ല. ഏരിയ സമ്മേളനത്തിനുമുമ്പ് ചർച്ച നടത്തി മത്സരം ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുമുണ്ടായില്ല. ഇതോടെ ഈരാറ്റുപേട്ടയിൽ ലോക്കൽ കമ്മിറ്റിയില്ലാത്ത അവസ്ഥയിലായി.
അഡ്ഹോക് കമ്മിറ്റിയോ ജില്ല സെക്രേട്ടറിയറ്റോ ആവും പുതിയ ലോക്കല്‍ കമ്മിറ്റിയെ നിശ്ചയിക്കുക. ലോക്കല്‍ കമ്മിറ്റിക്ക് പുറത്തുനിന്ന് ഒരാള്‍ സെക്രട്ടറിയാവും എന്നും സൂചനകളുണ്ട്. ഇപ്പോൾ ജില്ല കമ്മിറ്റി അംഗം ജോയി ജോർജിെൻറ നേതൃത്വത്തിൽ അഞ്ചംഗ അഡ്ഹോക് കമ്മിറ്റിയാണ് ലോക്കൽ കമ്മിറ്റിയായി പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.