ഒരേ സ്ഥലത്ത് രണ്ടിടത്ത് സീബ്രാലൈൻ; അപകട കാരണമാകുന്നു
text_fieldsഈരാറ്റുപേട്ട: തിരക്കേറിയ അഹമ്മദ് കുരിക്കൽ നഗർ ജങ്ഷനിലെ പുതിയ സീബ്രാ ലൈൻ അപകടങ്ങൾക്ക് കാരണമാകുന്നു. അശാസ്ത്രീയമായി വരച്ച സീബ്രാലൈൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡിക്ക് നാട്ടുകാർ പരാതിനൽകി.
നാല് കരയിൽനിന്ന് വരുന്ന വാഹനങ്ങൾ സംഗമിക്കുന്ന പ്രദേശമാണ് കുരിക്കൽ നഗർ ജങ്ഷൻ. വാഹനനിയന്ത്രണത്തിന് പൊലീസ് ഇല്ല. ഇതിനിടയിലൂടെയാണ് സ്ത്രീകളും കുട്ടികളും പ്രായമായവരും കടന്നുപോകേണ്ടത്. ഏറെനേരം കാത്തുനിന്നാലും വാഹനം മാറിയിട്ട് റോഡിന്റെ മറുവശത്ത് കടക്കാൻ കഴിയില്ല.
വാഹനത്തിരക്ക് അനുഭവപ്പെടുന്ന പ്രദേശത്ത് യാത്രക്കാരും കൂടി വരുമ്പോൾ വീണ്ടും ഗതാഗത കുരുക്ക് വർധിക്കുകയാണ്. തൊട്ടടുത്ത് വെയ്റ്റിങ് ഷെഡിന് മുന്നിൽ ആദ്യം ഉണ്ടായിരുന്ന സീബ്രാലൈന്റെ വര മങ്ങിയതിനെ തുടർന്നാണ് പുതിയതായി മറ്റൊരു ലൈൻ വരച്ചത്.
ഒരുപ്രദേശത്ത് തന്നെ രണ്ട് ലൈൻ വന്നതോടെ റോഡ് മുറിച്ചുകടക്കാൻ ഏതാണ് ഉപയോഗിക്കേണ്ടതെന്ന് കാൽനടയാത്രികാർക്കും സംശയമാണ്.
മുമ്പുണ്ടായിരുന്ന സീബ്രാലൈൻ തന്നെ ശരിയാക്കി വഴിമുറിച്ച് കടക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.