നിർമാണത്തിലെ അപാകത; നടയ്ക്കൽ-കൊട്ടുകാപ്പള്ളി റോഡ് തകർന്നു
text_fieldsഈരാറ്റുപേട്ട: നടക്കൽ കൊട്ടുവാപള്ളി നിവാസികളുടെ ഏറെകാലത്തെ കാത്തിരിപ്പിനൊടുവിൽ റീടാറിങ് നടത്തിയ നടയ്ക്കൽ- കൊട്ടുകാപ്പള്ളി റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയം. ടാറിങ് നടത്തി മാസങ്ങൾ തികയുന്നതിന് മുമ്പേ റോഡ് തകർന്ന് തരിപ്പണമായി. നഗരസഭയിലെ പഴക്കംചെന്നതും മുനിസിപ്പാലിറ്റിയെയും പൂഞ്ഞാർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതുമായ ലിങ്ക് റോഡാണ് നടയ്ക്കൽ കൊട്ടുവാപള്ളി റോഡ്. വർഷത്തോളം തകർന്ന് കിടന്ന റോഡിന് നിരവധിസമരങ്ങൾ നടത്തിയതിന് ശേഷമാണ് ശാപമോക്ഷം ലഭിച്ചത്.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചാണ് റീടാറിങ് നടത്തിയത്.
ഓടനിർമാണത്തിന് നഗരസഭയും സൈഡ് കോൺക്രീറ്റിന് നാട്ടുകാരും ഫണ്ട് നൽകിയതാണ്. ടാറിങ്ങിലെ അപാകതയാണ് റോഡ് പൊട്ടിപ്പൊളിയാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിർമാണത്തിലെ അപാകതയെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.