കാടുകയറി വാഗമൺ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസ്
text_fieldsഈരാറ്റുപേട്ട: ലക്ഷക്കണക്കിന് രൂപ ചെലവിട്ട് പണികഴിപ്പിച്ച വാഗമൺ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസ് പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ കാടുകയറി.
തീക്കോയി പഞ്ചായത്ത് 2002ൽ 10 ലക്ഷം രൂപയിലധികം ചെലവിട്ട് വാഗമണ്ണിെൻറ കവാടമായ വഴിക്കടവിന് സമീപം നിർമിച്ച ഇൻഫർമേഷൻ ഓഫിസാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.
മൂന്ന് സെൻറ് സ്ഥലം ഒരു സ്വകാര്യവ്യക്തിയിൽനിന്ന് പഞ്ചായത്ത് സറണ്ടർ ചെയ്ത് എടുക്കുകയും 10 ലക്ഷം രൂപ ചെലവിൽ കെട്ടിടം പണി പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ, സ്ഥലം പഞ്ചായത്തിെൻറ പേരിൽ പോക്കുവരവ് ചെയ്തിട്ടില്ല. നിർമിതിയാണ് കെട്ടിടം പണിയുടെ ചുമതല വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.