ചാരായം വാറ്റ്: മിസ്റ്റർ കോട്ടയം സുനിൽ അറസ്റ്റിൽ
text_fieldsഈരാറ്റുപേട്ട: വീണ്ടും ചാരായവേട്ട. ഇത്തവണ പിടിയിലായത് നാലുതവണ മിസ്റ്റർ കോട്ടയം ആയ പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി ജിമ്മൻ സുനി എന്ന് അറിയപ്പെടുന്ന സി.ആർ. സുനിൽ (48). മുട്ടനാടിെൻറ കരളും നാടൻ വാറ്റ് ചാരായവുമാണ് മിസ്റ്റർ കോട്ടയത്തിെൻറ ഇഷ്ട വിഭവം.
ലോക്ഡൗൺ കാലത്ത് ജിംനേഷ്യം അടച്ചത് മുതൽ സുനിൽ സ്വന്തമായി ചാരായം വാറ്റ് തുടങ്ങിയിരുന്നു. മേയ് കരുത്തു കൊണ്ടുനാടാകെ വിറപ്പിച്ച ഇയാൾ മുമ്പ് നിരവധിതവണ എക്സൈസിനെ വെട്ടിച്ചു കടന്നുകളഞ്ഞതാണ്.
ലോക്ഡൗൺ സമയത്ത് മലയോര മേഖലയിൽ ചാരായം വാറ്റ് പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി.പിള്ള, പ്രിവൻറിവ് ഓഫിസർ അരുൺ കുമാർ ഇ.സി, ഷാഡോ ടീം അംഗങ്ങൾ വിശാഖ് കെ.വി, നൗഫൽ കരിം, സിവിൽ എക്സൈസ് ഓഫിസർമാരായ അജിമോൻ എം.ടി, പ്രദീഷ് ജോസഫ്, സുരേന്ദ്രൻ കെ.സി, നിയാസ് സി.ജെ, ജസ്റ്റിൻ തോമസ്, സുവി ജോസ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രിയ കെ. ദിവാകരൻ എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പൊതുജനങ്ങൾക്ക് വാറ്റ് നിർമാണവുമായി ബന്ധപ്പെട്ട പരാതികൾ 8921087055 എന്ന നമ്പറിൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.