ആശുപത്രിയിൽ എത്തുംമുമ്പേ അയൽപക്കത്തെ വീട്ടിൽ സുഖപ്രസവം
text_fieldsഎരുമേലി: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകാൻ അയൽപക്കത്തെ വീട്ടിലെത്തിയ യുവതിക്ക് സുഖപ്രസവം. ഭർത്താവിെൻറയും അയൽവാസിയുടെയും സമയോചിത ഇടപെടലിലൂടെയാണ് യുവതിക്ക് സുഖപ്രസവം നടന്നത്. കൊല്ലം ഇടക്കാട് സ്വദേശി ബേബി ഭവനത്തിൽ രാജു ജോർജിെൻറ ഭാര്യ ബ്ലസി മാത്യുവാണ് (34) ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവവുമായി ബന്ധപ്പെട്ടാണ് ബ്ലസി സ്വന്തം വീടായ എരുമേലി പഞ്ചായത്തിലെ ചേനപ്പാടിയിലെ മാടപ്പാട്ട് വീട്ടിൽ എത്തിയത്.
ഈമാസം 13നായിരുന്നു പ്രസവ തീയതി പറഞ്ഞിരുന്നത്. വ്യാഴാഴ്ച രാത്രി 10മണി കഴിഞ്ഞതോടെ വേദന അനുഭവപ്പെട്ടു തുടങ്ങി. ആശുപത്രിയിൽ പോകാൻ രാജു വാഹനം ഏർപ്പാടാക്കിയശേഷം അയൽവാസിയായ ഷേർളിയുടെ വീട്ടിൽ എത്തി. എന്നാൽ, വാഹനം എത്തും മുമ്പ് ബ്ലസി പ്രസവിച്ചു. ഉടൻ അയൽവാസിയായ ഷേർളിയും സംഭവമറിഞ്ഞ് എത്തിയ മറ്റൊരു സമീപവാസിയായ ചിന്നമ്മയും പ്രാഥമിക ശുശ്രൂഷകൾ നൽകി.
ഇതിനിടെ വാഹനം എത്തിയെങ്കിലും പൊക്കിൾകൊടി വേർപെടുത്താത്തതിനാൽ ഇവർ 108 ആംബുലൻസിെൻറ സഹായംതേടി.
എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽനിന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സി.ആർ. രാഖിൽ, ഡ്രൈവർ ആൻറണി എന്നിവർ ചേർന്ന് പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി അമ്മയെയും കുഞ്ഞിനെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.