ഒടുവിലായി എൽസിക്കുട്ടി പറഞ്ഞു; ഏതോ വന്യമൃഗം പുരയിടത്തിലുണ്ട്
text_fieldsഎരുമേലി: മരണ വെപ്രാളത്തിലും എൽസിക്കുട്ടി പറയുന്നുണ്ടായിരുന്നു പുരയിടത്തിൽ ഏതോ വന്യമൃഗം എത്തിയിട്ടുണ്ടെന്ന്. വീട്ടുകാരും സമീപവാസികളും ടോർച്ച് വെട്ടത്തിൽ നോക്കുമ്പോൾ കുട്ടിയാന ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം വീടിന് തൊട്ടു മുകളിലുള്ള പറമ്പിൽ. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ എൽസിക്കുട്ടി ലോകത്തോട് വിട പറഞ്ഞു. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട കണമലക്ക് സമീപം എരുത്വാപ്പുഴ, കീരിത്തോട്ടിലാണ് സംഭവം.
വനാതിർത്തിയിലെ സോളാർ വേലി കടന്ന് ജനവാസ മേഖലയിൽ എത്തിയ കാട്ടാന രാത്രി 11 മണിയോടെ മൈലാടൂർ അപ്പച്ചന്റെ വീടിന് സമീപവും എത്തിയിരുന്നു. ഈ സമയം വീടിന് പുറത്ത് ശുചിമുറിയിലേക്ക് പോയതായിരുന്നു അപ്പച്ചന്റെ ഭാര്യ എൽസിക്കുട്ടി (65). സമീപത്തെ പറമ്പിൽ ശബ്ദം കേട്ട് വീട്ടിൽ തിരിച്ച് കയറിയ ഇവർ മകൻ സജിയെ ഉറക്കത്തിൽനിന്നും വിളിച്ചുണർത്തി പറമ്പിൽ ഏതോ വന്യമൃഗം ഉെണ്ടന്ന് പറഞ്ഞു.
െപെട്ടന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഏത് പാതിരാത്രിയിലും പുറത്തിറങ്ങാൻ ഭയമില്ലായിരുന്ന പ്രദേശവാസികൾ ഇപ്പോൾ കാട്ടുമൃഗങ്ങളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ കഴിഞ്ഞദിവസമാണ് മരിച്ചത്. ഇതിനുമുമ്പ് പ്രദേശത്ത് നിരവധി വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. പുലിയാണെന്ന ഭീതിയും ജനങ്ങളിൽ നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.