ചന്ദനക്കുടം, പേട്ടതുള്ളൽ; എരുമേലിയിൽ ഗതാഗത നിയന്ത്രണം
text_fieldsഎരുമേലി: വ്യാഴാഴ്ച നടക്കുന്ന ചന്ദനക്കുടം ഘോഷയാത്രയുടെയും വെള്ളിയാഴ്ച നടക്കുന്ന പേട്ടതുള്ളലിന്റെയും ഭാഗമായി എരുമേലിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് നാല് മുതൽ രാത്രി 11.30വരെയും വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് എട്ട് വരെയുമാണ് ഗതാഗത നിയന്ത്രണം. എന്നാൽ, ഘോഷയാത്ര കടന്നുപോകാത്ത സമയങ്ങളിൽ ഗതാഗത നിയന്ത്രണത്തിൽ ഇളവുണ്ടാകുമെന്ന് എരുമേലി എസ്.എച്ച്.ഒ ഇ.ഡി. ബിജു അറിയിച്ചു.
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് റാന്നി-പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറുവാംമൂഴി പെട്രോൾപമ്പ് ജങ്ഷനിൽനിന്ന് തിരിഞ്ഞ് ഓരുങ്കൽക്കടവ്-പതാലിപ്പടി- കരിമ്പിൻതോട്-ചെന്ന് മുക്കട വഴി കടന്നുപോകുക.
കാഞ്ഞിരപ്പള്ളി, കുറുവാമൂഴി ഭാഗത്തുനിന്ന് എരുമേലി മുണ്ടക്കയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊരട്ടി പാലത്തിൽനിന്ന് തിരിഞ്ഞ് പാറമട, മഠംപടിവഴി പോകുക.
മുണ്ടക്കയം ഭാഗത്തുനിന്ന് റാന്നി, പത്തനംതിട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പ്രോപ്പോസ്-എം.ഇ.എസ്-മണിപ്പുഴ-കനകപ്പലം വഴി പോകുക. റാന്നി ഭാഗത്തുനിന്നും കാഞ്ഞിരപ്പളളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുക്കട റബർ ബോർഡ് ജങ്ഷനിൽനിന്ന് തിരിഞ്ഞ് ചാരുവേലി-കരിക്കാട്ടൂർ സെന്റർ -പഴയിടം - ചിറക്കടവ് വഴി പോകുക.
പമ്പാവാലി ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തക്ക് പോകുന്ന വാഹനങ്ങൾ എം.ഇ.എസ് ജങ്ഷനിൽനിന്ന് തിരിഞ്ഞ് പ്രോപ്പോസ്-പാറമട വഴി ഇടത്തോട്ടു തിരിഞ്ഞുപോകുക. പമ്പാവാലി ഭാഗത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എം.ഇ.എസ് ജങ്ഷനിൽനിന്ന് തിരിഞ്ഞു പ്രോപ്പോസ് - പാറമട-പുലിക്കുന്ന് വഴി പോകേണ്ടതാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.