വൃത്തിഹീനമായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി
text_fieldsഎരുമേലി: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വൃത്തിഹീന സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കെതിരെ നടപടി. മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. എരുമേലി, മുക്കൂട്ടുതറ, കണമല പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. മുക്കൂട്ടുതറയിലെ പഞ്ചായത്തുവക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും സമീപത്തും കഴിഞ്ഞ ദിവസം മനുഷ്യവിസർജ്യം ഉൾപ്പെടെ മാലിന്യം കാണപ്പെട്ടിരുന്നു.
ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, മത്സ്യ-മാംസ വിൽപനശാലകൾ, ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീന സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഷാജിമോൻ പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൽ. ജോസ്, സന്തോഷ് ശർമ, പ്രതിഭ, സജിത് സദാശിവൻ, ഗോപകുമാർ, പ്രശാന്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.