കവുങ്ങുംകുഴി പ്ലാന്റിൽ മാലിന്യക്കൂമ്പാരം; കുഴിച്ചുമൂടാൻ ശ്രമിച്ചെന്ന് നാട്ടുകാർ
text_fieldsഎരുമേലി: മാലിന്യസംസ്കരണം പാളിയതോടെ കവുങ്ങുംകുഴി ജൈവമാലിന്യ സംസ്കരണ പ്ലാന്റിൽ മാലിന്യക്കൂമ്പാരമെന്ന് പ്രദേശവാസികളുടെ പരാതി.
ജൈവ - അജൈവ മാലിന്യങ്ങൾ തരംതിരിച്ചുള്ള സംസ്കരണം പാളിയതോടെ പ്ലാന്റിന് സമീപത്ത് കുഴിയെടുത്ത് മാലിന്യങ്ങൾ മൂടാൻ ശ്രമിച്ചതായും നാട്ടുകാർ ആരോപിച്ചു. മാലിന്യങ്ങൾ കുഴിയിലിട്ട് മൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.
പ്ലാന്റിലും സമീപപ്രദേശങ്ങളിലും ടൺകണക്കിന് മാലിന്യങ്ങളാണ് കൂടിക്കിടക്കുന്നത്. ഇവ തരംതിരിച്ച് കൊണ്ടുപോകുന്നതിന് ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, തീർഥാടനകാലമായതോടെ ടൺകണക്കിന് മാലിന്യങ്ങൾ ദിനംപ്രതി ഉണ്ടാകുന്നതോടെ തരംതിരിക്കാനും സംസ്കരിക്കാനും കഴിയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതോടെ ചീഞ്ഞുനാറുന്ന മാലിന്യങ്ങൾ പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. പ്ലാന്റിന് സമീപത്തെ കിണറുകളിലെ വെള്ളം മലിനമാകുന്നതായും പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.