ഗ്രീൻഫീൽഡ് നാലുവരിപ്പാത: എരുമേലിയിൽ വനമേഖല ഏറ്റെടുക്കും
text_fieldsഎരുമേലി: നിർദിഷ്ട ഗ്രീൻഫീൽഡ് നാലുവരിപ്പാത കടന്നുപോകുക എരുമേലി വനമേഖലയിലൂടെ. ഇതിനായി നാല് ഹെക്ടറോളം സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന് കണ്ടെത്തൽ. പാതയുടെ ഭാഗമായി പ്ലാച്ചേരി, പൊന്തൻപുഴ വനമേഖലയിൽ പ്രാഥമിക പരിശോധനയും അടയാളപ്പെടുത്തലും നടത്തി. ഏറ്റെടുക്കേണ്ടി വരുന്ന വനഭൂമിയിലെ മരങ്ങളുടെ കണക്കെടുക്കാൻ നിർദേശം ലഭിച്ചതായും വരുംദിവസങ്ങളിൽ കണക്കെടുപ്പ് നടത്തുവെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
പുതിയ നാലുവരിപ്പാതക്കായി എരുമേലി പഞ്ചായത്തിലെ പഴയിടം, കിഴക്കേക്കര വാർഡിലും പ്രാഥമിക പരിശോധനയും അടയാളപ്പെടുത്തലും നടന്നിരുന്നു. ഇരു വാർഡിലുമായി 40ഓളം സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെയും സർവേ നടപടികൾ ഉണ്ടായി. തിരുവനന്തപുരം മുതൽ അങ്കമാലി വരെ നിർമിക്കുന്ന നാലുവരിപ്പാതയുടെ ആദ്യ അലൈൻമെന്റ് ചെറുവള്ളി എസ്റ്റേറ്റിലൂടെ ആയിരുന്നു. എന്നാൽ, എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിനായി പരിഗണിച്ചതോടെ പുതിയ അലൈൻമെന്റ് നിശ്ചയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.