Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightആരോഗ്യ വകുപ്പ്...

ആരോഗ്യ വകുപ്പ് പരിശോധന; ഒരു ഹോട്ടൽ അടപ്പിച്ചു

text_fields
bookmark_border
ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ എ​രു​മേ​ലി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു
cancel
camera_alt

ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ എ​രു​മേ​ലി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് എ​രു​മേ​ലി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ച ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു. വൃ​ത്തി​ഹീ​ന​മാ​യും ശു​ചി​ത്വ​മി​ല്ലാ​തെ​യും ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലാ​തെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച ശ്രീ​കൃ​ഷ്ണ ഹോ​ട്ട​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ച​ത്.

എ​രു​മേ​ലി ടൗ​ൺ, കൊ​ര​ട്ടി, ക​ണ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണ​വും കൈ​കാ​ര്യ​വും ചെ​യ്യു​ന്ന 24 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലാ​തെ​യും ശ​രി​യാ​യ രീ​തി​യി​ൽ മാ​ലി​ന്യം സം​സ്ക​രി​ക്കാ​തെ​യും വ്യാ​പാ​രം ന​ട​ത്തു​ന്ന മൂ​ന്ന് ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഖ​ര, ദ്ര​വ്യ മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ള പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

എ​ല്ലാ ക​ട​ക​ളി​ലും വേ​സ്റ്റ്​ ബി​ന്നു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി ക​റു​ക​ത്ര അ​റി​യി​ച്ചു. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ന്തോ​ഷ് ശ​ർ​മ, ജോ​സ്, കെ. ​ജി​തി​ൻ, എം. ​ഗോ​പ​കു​മാ​ർ, കെ.​എ​സ്. പ്ര​ശാ​ന്ത്, സ​ജി​ത് സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsinspectionHealth Department
News Summary - Health Department inspection; A hotel was closed
Next Story