ആരോഗ്യ ജാഗ്രത; മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ്
text_fieldsഎരുമേലി: മഴക്കാലപൂർവ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത വാർഡുകളിൽ വെക്ടർ സ്റ്റഡി നടത്തി കൂത്താടി സാന്നിധ്യം കണ്ടെത്തിയ രണ്ട് തോട്ടം ഉടമകൾക്കും അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുകയും കൂത്താടി വളരാൻ സാഹചര്യമൊരുക്കുകയും ചെയ്ത മൂന്ന് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.
എല്ലാ വാർഡുകളിലും ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സോഴ്സ് റിഡക്ഷൻ, വെക്ടർ സ്റ്റഡി എന്നിവ നടത്തി. കൂത്താടികളുടെ സാന്ദ്രത കൂടിയ പ്രദേശങ്ങളിൽ തുടർപ്രവർത്തനവും നിരീക്ഷണവും ഉണ്ടായിരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര അറിയിച്ചു. എല്ലാ വീടുകളിലും ആരോഗ്യ ജാഗ്രത ലഘുലേഖകൾ നൽകുന്നതിനും തീരുമാനിച്ചു. ജെ.എച്ച്.ഐമാരായ സന്തോഷ് ശർമ്മ, പ്രശാന്ത്, സജിത് സദാശിവൻ, കെ. ജിതിൻ, പ്രതിഭ, ആഷ്ന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൊന്തൻപുഴ വനമേഖലയിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.