കനകപ്പലം വനമേഖലയിൽ മാലിന്യം തള്ളിയാൽ കാമറയിൽ കുടുങ്ങും
text_fieldsഎരുമേലി: വൻതോതിൽ മാലിന്യം തള്ളുന്ന കനകപ്പലം വനമേഖലയോട് ചേർന്ന റോഡരികിൽ ട്രാപ് കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്. പ്ലാച്ചേരി മുതൽ കനകപ്പലം വരെ റോഡരികിലെ മാലിന്യം നീക്കംചെയ്ത ശേഷമാണ് വിവിധയിടങ്ങളിൽ കാമറ സ്ഥാപിച്ചത്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ വന്യജീവി സംരക്ഷണ നിയമമടക്കം കുറ്റം ചുമത്തി കേസെടുക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വാഹനങ്ങളടക്കം പിടിച്ചെടുത്ത് കടുത്ത ശിക്ഷാനടപടി സ്വീകരിക്കും.
എരുമേലി-റാന്നി റോഡിൽ വനമേഖലയോട് ചേർന്ന ആളൊഴിഞ്ഞ പ്രദേശങ്ങളിൽ വൻതോതിലാണ് മാലിന്യം തള്ളുന്നത്. അറവുമാലിന്യവും കക്കൂസ് മാലിന്യവുമടക്കം പ്രദേശങ്ങളിൽ തള്ളുന്നത് പതിവാണ്. പലതവണ വനപാലകർ മാലിന്യം നീക്കംചെയ്ത ശേഷം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, വീണ്ടും മാലിന്യക്കൂമ്പാരങ്ങൾ ഉണ്ടായതോടെയാണ് വനംവകുപ്പ് കാമറ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.