എരുമേലി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷം
text_fieldsഎരുമേലി: ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിക്കെതിരെ ഗുരുതര ആരോപണവുമായി എൽ.ഡി.എഫ് അംഗങ്ങൾ. അനധികൃത നിയമനത്തിലും സ്വജനപക്ഷപാതത്തിനുമെതിരെ സമരം സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തീർഥാടനകാലത്ത് അനധികൃതമായി കുളിക്കടവുകളുടെ എണ്ണംകൂട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ മകനെ ലൈഫ് ഗാർഡായി നിയമിച്ചെന്നും അംഗൻവാടി ടീച്ചർമാരുടെ നിയമനത്തിൽ സ്വജനപക്ഷപാതം കാട്ടിയെന്നും ആരോപിച്ചു. എരുമേലി കെ.എസ്.ആർ.ടി.സിയിൽ ജോലിയുള്ള ഐ.എൻ.ടി.യു.സി നേതാവിന്റെ ഭാര്യയെ ടീച്ചറായി നിയമിച്ചതും യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായ അംഗത്തെ രണ്ടാം റാങ്കിൽ ഉൾപ്പെടുത്തിയതും വിവേചനമാണെന്നും ഇവർ പറഞ്ഞു.
കവുങ്ങുംകുഴി മാലിന്യ സംസ്കരണ പ്ലാന്റിൽ ജൈവ-അജൈവ മാലിന്യം വേർതിരിച്ചിരുന്ന ജോലിക്കാരെ മാറ്റിയതിലും ദുരൂഹതയുണ്ട്. ഇവരെ പിരിച്ചുവിട്ടതോടെ മാലിന്യസംസ്കരണം പാളിയിരിക്കുകയാണ്. ക്രമവിരുദ്ധമായി നാലുപേരെക്കൂടി നിയമിക്കാനുള്ള ഭരണസമിതിയുടെ നീക്കത്തെ എതിർത്തതിന് നിലവിലുണ്ടായിരുന്നവരെയും പറഞ്ഞുവിട്ട് പകപോക്കുകയായിരുന്നു.
ആട്, പോത്ത് വിതരണ പദ്ധതിയില്‍ മൂന്ന് മാസമായി പണമടച്ചിട്ടും പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പര്‍ച്ചേഴ്സ് കമ്മിറ്റി അംഗീകരിച്ച മൂന്ന് ക്വട്ടേഷനും യു.ഡി.എഫ് അംഗങ്ങളുടെ എതിര്‍പ്പ് മൂലം മാറ്റി. വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് സര്‍ക്കാര്‍ ഏജന്‍സി അല്ലാത്ത സ്ഥലത്തുനിന്ന് ആടിനെയും പോത്തിനെയും വാങ്ങാനുള്ള നീക്കമാണ് നടക്കുന്നത്.
സഹായത്തിനെന്ന വ്യാജേന ഒരാളെ എ.ഇ. ഓഫിസില്‍ നിര്‍ത്തിയതും താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഇഷ്ടക്കാരെ പിന്നീട് നിയമിക്കുന്നതിന് പിന്നിലും വലിയ അഴിമതിയാണ് നടക്കുന്നത്.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സമ്മർദത്തിലാക്കുകയാണെന്നും ഇത് പഞ്ചായത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയാണെന്നും എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. സെക്രട്ടറിയോട് മോശമായി സംസാരിച്ചതിന്റെ പേരില്‍ ഓംബുഡ്സ്മാനില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന മുന്നൊരുക്ക യോഗത്തില്‍ എം.പിയെ ക്ഷണിച്ചില്ലെന്ന് പറഞ്ഞ് യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എൽ.ഡി.എഡ് അംഗങ്ങൾ ആരോപിച്ചു.
എരുമേലി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഹര്ഷന്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ ജോര്‍ജ്കുട്ടി, അനുശ്രീ സാബു, എം.എസ്. സതീഷ് കുമാര്‍, സനില രാജന്, ജെസ്ന, പി.കെ. തുളസി എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.