എരുമേലിയിൽ സ്കൂളിൽ പൂട്ട് തകർത്ത് മോഷണം
text_fieldsഎരുമേലി: മേഖലയിൽ മോഷണം പതിവാകുന്നതായി പരാതി. കഴിഞ്ഞദിവസങ്ങളിൽ ടൗണിനോട് ചേർന്ന ചെറിയ കടകളിൽ മോഷണം നടന്നിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച സെന്റ് തോമസ് എൽ.പി. സ്കൂളിന്റെ ഓഫിസ് തുറന്ന്
പണം മോഷ്ടിച്ചു.
പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് 5000 രൂപയോളം കവർന്നതായി അധികൃതർ പറഞ്ഞു. ഓഫിസിനുള്ളിലെ മറ്റ് മുറികളിലും പൂട്ട് പൊളിച്ച് കയറിയെങ്കിലും മറ്റൊന്നും കൊണ്ടുപോയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. കമ്പ്യൂട്ടറും ലാപ്ടോപ്പുമടക്കം മുറികളിൽ ഉണ്ടായിരുന്നു.
സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയ അധ്യാപകർ ഓഫിസ് തുറന്നുകിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. പൊലീസിന്റെ കാമറകൾക്ക് മുന്നിലൂടെയാണ് മോഷ്ടാക്കളുടെ കറക്കവും മോഷണവും. അന്വേഷണം നടന്നുവരുന്നതായാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.