ഏറ്റുമാനൂർ ടൗണിലെ 50 ശതമാനം കുടിവെള്ളവും നേരിട്ട് ഉപയോഗിക്കാൻ പറ്റാത്തത്
text_fieldsഏറ്റുമാനൂര്‍: ടൗണിലെ 50 ശതമാനം കുടിവെള്ളവും നേരിട്ട് ഉപയോഗിക്കാന്‍ പറ്റാത്തതാണെന്ന് പരിശോധനയിൽ കണ്ടെത്തി.
മഹാദേവക്ഷേത്രത്തിലെ ഇടത്താവളത്തിൽ ഭക്ഷണ -പാനീയ സുരക്ഷ ഉറപ്പുവരുത്താനാണ് ബന്ധപ്പെട്ട വ്യാപാര സ്ഥാപനങ്ങളിലെ വെള്ളത്തിെൻറ പി.എച്ച് മൂല്യം പരിശോധിച്ചത്. ജലം ശുദ്ധീകരണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവൂ എന്ന് ഉദ്യോഗസ്ഥര്‍ നിർദേശം നല്കി.
ഭക്ഷ്യസുരക്ഷ വകുപ്പും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂനിറ്റും ചേർന്നായിരുന്നു പരിശോധന. ഏറ്റുമാനൂരിലും പരിസരത്തുമുള്ള വിവിധ സ്ഥാപനങ്ങളിലെ വെള്ളം, പാൽ, മറ്റ് പാനീയങ്ങള്‍ ഉള്‍പ്പെടെ ഭക്ഷണ പദാർഥങ്ങൾ മൊബൈൽ ലാബിൽ പരിശോധനക്ക് വിധേയമാക്കി.
പരിശോധന തുടരുമെന്ന് ഹോട്ടൽ റസ്റ്റാറൻറ് ഉടമകൾക്ക് ക്ലാസെടുത്ത ഏറ്റുമാനൂർ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷ ഓഫിസർ ഡോ. തെരസ് ലിൻ ലൂയിസ് പറഞ്ഞു. ഏറ്റുമാനൂർ വ്യാപാരഭവനിൽ എത്തിച്ച മൊബൈല്‍ ലബോറട്ടറിയില്‍ നടന്ന പരിശോധന മുനിസിപ്പൽ ചെയർപേഴ്സൻ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി ഏറ്റുമാനൂർ യൂനിറ്റ് പ്രസിഡൻറ് എൻ.പി. തോമസ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.