അതിരമ്പുഴയിലെ ശിൽപ സമന്വയം നാളെ നാടിന് സമർപ്പിക്കും
text_fieldsഏറ്റുമാനൂർ: പൗരാണിക വാണിജ്യകേന്ദ്രമായ അതിരമ്പുഴയുടെ ഗതകാല സ്മരണകളുണർത്തുന്ന ശിൽപ സമന്വയം ശനിയാഴ്ച നാടിന് സമർപ്പിക്കും. രാവിലെ 11ന് അതിരമ്പുഴ ചന്തക്കുളത്തിന് സമീപം നടക്കുന്ന ചടങ്ങിൽ ശിൽപ സമന്വയം സമർപ്പണവും സ്വയംരക്ഷ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണവും മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
ആർട്ടിസ്റ്റും കലാസംവിധായകനുമായ അതിരമ്പുഴ സ്വദേശി സാബു എം. രാമനാണ് ശിൽപ സമന്വയത്തിന്റെ ശിൽപി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിലാണ് പെൺകുട്ടികൾക്ക് സ്വയരക്ഷ പരിശീലനം നൽകിയത്.കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കുടമാളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നീണ്ടൂർ എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലെ 90 പെൺകുട്ടികളാണ് വിജയകരമായി പരിശീലനം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.