Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_right​പൊലീസിനുനേർക്ക്​...

​പൊലീസിനുനേർക്ക്​ കൈയേറ്റ ശ്രമം: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
Praveen Raju
cancel
camera_alt

പ്ര​വീ​ൺ രാ​ജു​

ഏ​റ്റു​മാ​നൂ​ർ: വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ണ​ർ​കാ​ട് കു​റ്റി​യേ​ക്കു​ന്ന് ഭാ​ഗ​ത്ത് കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ രാ​ജു​വി​നെ​യാ​ണ്​ (32) ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.45ഓ​ടെ ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് കോ​ട്ട​മു​റി ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തി​നി​ടെ, പ്ര​വീ​ൺ​രാ​ജു​വും സു​ഹൃ​ത്തു​ക്ക​ളും കാ​റി​ൽ എ​ത്തു​ക​യും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​നം പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, ഇ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ ചീ​ത്ത​വി​ളി​ക്കു​ക​യും കൈ ​ത​ട്ടി​മാ​റ്റി​യ​ശേ​ഷം വാ​ഹ​ന​വു​മാ​യി ക​ട​ന്നു ക​ള​യു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​ത്​​ത്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ മ​ണ​ർ​കാ​ട്, കോ​ട്ട​യം വെ​സ്റ്റ്, ഈ​സ്റ്റ്, എ​രു​മേ​ലി, പാ​മ്പാ​ടി, പാ​ലാ, വൈ​ക്കം, കു​റ​വി​ല​ങ്ങാ​ട്,തി​രു​വ​ല്ല, പാ​ല​ക്കാ​ട് എ​ക്സൈ​സ്, അ​യ​ർ​ക്കു​ന്നം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. മ​റ്റ്​ പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Newsassaulted case
News Summary - Assaulted Case
Next Story