കാർ സർവിസ് സെന്റർ തീപിടിത്തം; കത്തിനശിച്ചതിൽ സർക്കാർ വാഹനങ്ങളും
text_fieldsഏറ്റുമാനൂര്‍: നൂറ്റൊന്ന് കവലയിലെ കാർ സർവിസ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചവയിൽ സർക്കാർ വാഹനങ്ങളും. ഉദയനാപുരം ഗ്രാമപഞ്ചായത്ത്, ജലസേചനവകുപ്പ്, തലയോലപ്പറമ്പ് ഗവ.സ്കൂള്‍ എന്നിവിടങ്ങളിലെ ജീപ്പുകളാണ് നശിച്ചത്. ഇവയടക്കം മൊത്തം ആറുവാഹനങ്ങളാണ് തീപിടിത്തത്തിൽ പൂര്‍ണമായും നശിച്ചത്. എല്ലാം മഹീന്ദ്ര ജീപ്പുകളാണ്.
മഹീന്ദ്ര സർവിസ് സെന്ററായ മൈ മെക്കാനിക് കാര്‍ സർവിസിൽ ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു തീപിടിത്തം. കാര്‍ സെന്ററില്‍നിന്ന് തീയുയരുന്നത് കണ്ട അയല്‍വാസി കോട്ടയം അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് യൂനിറ്റെത്തിയാണ് തീനിയന്ത്രണ വിധേയമാക്കിയത്.
ഏറ്റുമാനൂര്‍, കിടങ്ങൂര്‍, പാലാ സ്വദേശികളായ ആറുപേർ ചേർന്ന കാര്‍ സര്‍വിസ് സെന്റര്‍ നടത്തുന്നത്. ഇവിടെ അറ്റകുറ്റപ്പണികൾക്ക് 30തോളം വാഹനങ്ങളുണ്ടായിരുന്നു. അഗ്നിരക്ഷാ സേന തീയണച്ചതിനാല്‍ മറ്റു വാഹനങ്ങളിലേക്ക് പടരുന്നത് തടയാന്‍ സാധിച്ചു. ഇവിടെ മാലിന്യം വീപ്പക്കുള്ളില്‍ കത്തിക്കാറുണ്ടെന്നും ഇതില്‍ നിന്നായിരിക്കാം തീപടര്‍ന്നതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.