ഷോപ്പിങ് കോപ്ലക്സ് നിര്‍മാണം വൈകുന്നു; മാലിന്യം നിറഞ്ഞ് ചിറക്കുളം കവാടം
text_fieldsഏറ്റുമാനൂര്‍: നഗരസഭയുടെ ഷോപ്പിങ് കോപ്ലക്സിനായിഒഴിച്ചിട്ടിരിക്കുന്ന ചിറക്കുളം കവാടത്തിൽ മാലിന്യം നിറഞ്ഞ് പൊറുതിമുട്ടി ജനം. ഏറ്റുമാനൂര്‍ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്ക്കാന്പോലും കഴിയാത്ത വിധം ദുര്‍ഗന്ധമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചിരുന്നു. വര്‍ഷങ്ങളായി 60 സെന്റ് സ്ഥലമാണ് ഷോപ്പിങ് കോപ്ലക്സ് നിര്‍മാണത്തിന് നഗരസഭ ഒഴിച്ചിട്ടിരിക്കുന്നത്. നിര്‍മാണം തുടങ്ങാത്തതിനാല്‍ ഈ പ്രദേശം പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കണമെന്നും മാലിന്യം മാറ്റി ഇവിടെ പാര്‍ക്ക് നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ വികസന സമിതി നേത്യത്വത്തില്‍ നിരവധി നിവേദനം നല്‍കിയെങ്കിലും പദ്ധതി ഉപേക്ഷിക്കാൻ തീരുമാനം എടുത്തിട്ടില്ല. പ്ലാസ്റ്റിക് അടക്കം മാലിന്യമാണ് കുന്നുകൂടി കിടക്കുന്നത്.
നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷന് പൊട്ടിയൊലിച്ച് മാലിന്യം ചിറക്കുളത്തിലേക്കാണ് വന്നുചേരുന്നത്. ഇതിനും നഗരസഭ പരിഹാരം കണ്ടിട്ടില്ല.
മാലിന്യം നിറയുന്നത് യഥാസമയം നീക്കുന്നുമില്ല. മാലിന്യം നീക്കി പ്രശ്നപരിഹാരം കണ്ടില്ലെങ്കില്‍ വ്യാപാരസംഘടനകളുടെയും പൗരപ്രമുഖരുടെയും സര്‍വകക്ഷി യോഗം വിളിച്ച് ജനകീയ വികസന സമിതി നേതൃത്തില്‍ പ്രതിഷേധ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് ബി. രാജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.