ഏറ്റുമാനൂര്‍ ഐ.ടി.ഐയില്‍ 7.62 കോടിയുടെ പദ്ധതിക്ക് തുടക്കം
text_fieldsവികസന പ്രവൃത്തികളുടെ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു
ഏറ്റുമാനൂര്‍: ആഗോള തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് യുവതലമുറയുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനുള്ള നടപടിക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിെൻറ ഭാഗമായുള്ള വികസന പ്രവൃത്തികളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫന്‍സിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 97 സര്‍ക്കാര്‍ ഐ.ടി.ഐകളെയും ഉന്നതനിലവാരത്തിലേക്ക് എത്തിക്കും -മന്ത്രി പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്ന സംസ്ഥാനത്തെ 10 ഐ.ടി.ഐകളില്‍ ഒന്നാണിത്. 7.62 കോടി വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിെൻറ നിര്‍മാണത്തിനാണ് തുടക്കമായത്. ലോകബാങ്ക് പദ്ധതിയായ സ്‌ട്രൈവില്‍ ഉള്‍പ്പെടുത്തി 2.25 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഐ.ടി.ഐ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. സുരേഷ്കുറുപ്പ് എം.എല്‍.എ അധ്യക്ഷതവഹിച്ചു.
ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു. കെ.എ.എസ്.ഇ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എം.ആര്‍. അനൂപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സജി തടത്തില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി ടോമി, ജില്ല പഞ്ചായത്ത് അംഗം മഹേഷ് ചന്ദ്രന്‍, വാര്‍ഡ് അംഗം ജിജി ജോയി എന്നിവര്‍ പങ്കെടുത്തു. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ റെജി പോള്‍ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.