'ഹരിതം സഹകരണം' പരിസ്ഥിതിയുടെ വീണ്ടെടുപ്പിന് –മന്ത്രി
text_fieldsഏറ്റുമാനൂര്‍: പരിസ്ഥിതിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടാണ് സഹകരണ വകുപ്പ് 'ഹരിതം സഹകരണം' പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്‍. ലോകപരിസ്ഥിതി ദിനത്തില്‍ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം പുളിമരത്തൈകള്‍ നട്ടു പരിപാലിക്കുന്നതിെൻറ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പച്ചപ്പും ജലസ്രോതസ്സുകളും മനുഷ്യര്‍തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമാണ്. സഹകരണ മേഖലക്ക് അഞ്ചു വർഷംകൊണ്ട് അഞ്ചു ലക്ഷം മരങ്ങള്‍ എന്ന ലക്ഷ്യം ജനപങ്കാളിത്തത്തോടെ നേടാനാകുമെന്ന് മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് പരിസ്ഥിതി ദിന സന്ദേശം നല്‍കി.
സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണൻ നായര്‍, കോട്ടയം താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ രശ്മി ശ്യാം, ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡൻറ് എന്‍.ബി. തോമസ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, സഹകരണ വകുപ്പ് അഡീഷനല്‍ രജിസ്ട്രാര്‍ എം. ബിനോയ് കുമാര്‍, ജോയൻറ് രജിസ്ട്രാര്‍ എസ്. ജയശ്രീ, സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് വര്‍ക്കി ജോയി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.