കനത്തമഴ; കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിൽ വൻനാശനഷ്ടം
text_fieldsഏറ്റുമാനൂർ: ശനിയാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിൽ അടിച്ചിറയിൽ 60ഓളം വീടുകളിൽ വെള്ളം കയറി. അഗ്നിരക്ഷാസേന എത്തിയാണ് വീടുകളിൽ കുടുങ്ങിയവരെ കരക്കെത്തിച്ചത്. അടിച്ചിറയിലെ തെള്ളകത്തുശ്ശേരി ഭാഗത്തെ കലുങ്ക് മാലിന്യമടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം. വൈകീട്ട് ഏഴ് മുതലാണ് വെള്ളം ഉയർന്നുതുടങ്ങിയത്.
അതിരമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പെണ്ണാര്‍തോട്ടില്‍ മാലിന്യംനിറഞ്ഞ് നീരൊഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിന് കാരണമായത്. തോട്ടില്‍ വെള്ളം നിറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പഞ്ചായത്തിലെ 19, 20, 21 വാര്‍ഡുകള്‍ സംഗമിക്കുന്ന മേടെതാഴം പാലം ഭാഗം വെള്ളത്തിനടിയിലായതോടെ മാന്നാനം ഭാഗത്തേക്ക് കാല്‍നട ദുസ്സഹമായി.
പഞ്ചായത്ത് അംഗം അഞ്ജലി ജോസഫിന്റെ നേതൃത്വത്തില്‍ പാലത്തിനടിയിലെ പോളകള്‍ നീക്കിയെങ്കിലും വീണ്ടും പായലും പോളയും മാലിന്യവും ഒഴുകിയെത്തി പാലത്തിന്റെ തൂണുകളില്‍ തടഞ്ഞുനില്‍ക്കുകയാണ്. ഇത് പാലം അപകടാവസ്ഥയിലാക്കുമെന്നും പ്രദേശം വെള്ളക്കെട്ടില്‍പെടുമെന്നുമുള്ള ആശങ്കയിലാണ് പ്രദേശവാസികള്‍. അതിരമ്പുഴ ചന്തക്കടവ്, മാടപ്പള്ളി കലുങ്ക്, നടയ്ക്കല്‍ പാലം, മേടെതാഴം പാലം എന്നിവിടങ്ങളിലെ പായലും പോളയും മാലിന്യവും നീക്കിയാല്‍ മാത്രമേ വെള്ളം പെണ്ണാര്‍തോട്ടിലൂടെ ഒഴുകി കായലില്‍ ചെന്നുചേരുകയുള്ളൂ.
മാടപ്പള്ളി ഭാഗത്തെ വെള്ളം കയറിയ വീടുകള്‍ പഞ്ചായത്ത് അംഗങ്ങളായ അമ്പിളി, അശ്വതി എന്നിവര്‍ സന്ദര്‍ശിച്ചു ദുരിതങ്ങള്‍ വിലയിരുത്തി.
ചങ്ങനാശ്ശേരി: കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപക കൃഷിനാശം. ഇത്തിത്താനം അമ്പാട്ട് എ.കെ. പ്രകാശ് കുമാറിന്റെ പുരയിടത്തിൽ 50ഓളം കുലച്ചതും വെട്ടാറായതുമായ ഏത്തവാഴകൾ കടപുഴകി.
മെംബർമാരായ ശൈലജ സോമൻ, ബി.ആർ. മഞ്ജീഷ്, കുറിച്ചി കൃഷി ഓഫിസർ ദീപ തുടങ്ങിയവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.