വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; ജോസഫിന് വീടൊരുങ്ങുന്നു
text_fieldsഏറ്റുമാനൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജോസഫിനും കുടുംബത്തിനും വീടൊരുങ്ങുന്നു. പലകകൊണ്ട് മറച്ച് ടാര്‍പോളിന്‍ കെട്ടിയ ഒറ്റമുറിവീട്ടിലായിരുന്നു ഹൃദ്രോഗിയായ വെട്ടിമുകള്‍ നരിക്കുഴിമലയില്‍ ജോസഫും കുടുംബവും താമസിച്ചിരുന്നത്. നല്ലൊരു മഴ പെയ്താല്‍, കാറ്റൊന്ന് വീശിയടിച്ചാല്‍ സകല ദൈവങ്ങളെയും വിളിച്ച് ഒതുങ്ങിക്കുടുകയായിരുന്നു ഈ കുടുംബം.
വീട് നിര്‍മിക്കുന്നതിന് കേന്ദ്രസഹായം എത്തിയിട്ടും ജോസഫിനും ഒപ്പം അപേക്ഷിച്ച ആളുകള്‍ക്കും പണം കൈമാറാന്‍ നഗരസഭ കാലതാമസം വരുത്തിയത് ഏറെ വിവാദമായിരുന്നു.
വീടുനിര്‍മാണത്തിനുള്ള ധനസഹായം ലഭിക്കാന്‍ അപേക്ഷ നല്‍കിയവരില്‍ അന്തിമ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം അംഗീകാരം ലഭിച്ച 250ലധികം പേര്‍ക്ക് ആദ്യഗഡു നല്‍കാനുള്ള കേന്ദ്രവിഹിതം എത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാതെപോയത് നഗരസഭയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൊണ്ടായിരുന്നു.
നഗരസഭ വിഹിതംകൂടി ചേര്‍ത്ത് തുക അര്‍ഹതപ്പെട്ടവര്‍ക്ക് കൃത്യസമയത്ത് ലഭ്യമാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചില്ല. അതേസമയം, കോടികള്‍ വായ്പയെടുത്ത് വ്യാപാരസമുച്ചയവും തിയറ്റര്‍ കോംപ്ലക്‌സും കെട്ടിപ്പടുക്കാനുള്ള നീക്കമാണ് നടന്നത്. ഈ നടപടിയില്‍ വന്‍പ്രതിഷേധമാണ് നഗരസഭ കൗണ്‍സിലര്‍മാരുടെ ഭാഗത്തുനിന്നുപോലും ഉണ്ടായത്.
ഒരുവര്‍ഷം മുമ്പ് നടന്ന നഗരസഭയുടെ ഓണാഘോഷം പ്രഥമ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിലും പത്താംവാര്‍ഡ് കൗണ്‍സിലറായ എന്‍.വി. ബിനീഷും ബഹിഷ്‌കരിച്ചതും ഇതിെൻറ ഭാഗമായിട്ടായിരുന്നു.
തോട്ടം തൊഴിലാളിയായിരുന്ന ജോസഫിന് ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് ജോലിയെടുക്കാന്‍ പറ്റാതായി.
വെട്ടിമുകള്‍ സെൻറ് മേരീസ് പള്ളി വികാരി ജോസ് വരിക്കപള്ളിയുടെ കാര്‍മികത്വത്തില്‍ വീടിന് തറക്കല്ലിട്ടു. കൗണ്‍സിലര്‍ ബിനീഷും സന്നിഹിതനായിരുന്നു. നാലുലക്ഷം രൂപയാണ് ഒരു കുടുംബത്തിന് വീട് വെയ്ക്കാന്‍ ധനസഹായം നല്‍കുക. ഇതില്‍ കേന്ദ്രവിഹിതം ഒന്നരലക്ഷവും സംസ്ഥാനവിഹിതം ഒരുലക്ഷവും
നഗരസഭ വിഹിതം ഒന്നര ലക്ഷവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.