സ്വകാര്യ ബസുകളുടെ അമിതവേഗം; ചൂലെടുക്കുമെന്ന് അമ്മമാർ
text_fieldsഏറ്റുമാനൂര്‍: റോഡുകള്‍ കുരുതിക്കളമാക്കാന്‍ അനുവദിക്കില്ലെന്നും മരണപ്പാച്ചില്‍ നടത്തിയാല്‍ ചൂലെടുക്കുമെന്നും താക്കീത് ചെയ്ത് സ്വകാര്യ ബസുകള്‍ക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകരുടെ വ്യത്യസ്ത പ്രതിഷേധം.
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വിദ്യാർഥിനി മരിച്ച സംഭവത്തില്‍ സ്ഥിരം അപകട മേഖലയായ കാണക്കാരി പള്ളിപ്പടി ജങ്ഷനില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. റോഡ് കുരുതിക്കളമാക്കരുതെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയും ചോര വീഴാനുള്ളതല്ല റോഡുകളെന്ന് ഓര്‍മിപ്പിച്ചും സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിരവധി അമ്മമാർ പങ്കെടുത്തു.
കുറവിലങ്ങാട് പൊലീസിെൻറയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.