അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ജില്ല മെഡിക്കൽ ഒാഫിസർ റിപ്പോർട്ട് തേടി
text_fieldsഅടിമാലി: അനസ്തേഷ്യ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് രോഗിയുടെ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ടിേനാട് ജില്ല മെഡിക്കൽ ഒാഫിസർ റിപ്പോർട്ട് തേടി.
ഒാപറേഷൻ തിയറ്ററിൽ രണ്ട് മുതിർന്ന ഡോക്ടർമാർ തർക്കത്തിലായതും മുൻകൂട്ടി അറിയിച്ചില്ലെന്ന പേരിൽ അനസ്േതഷ്യ വിഭാഗം ഡോക്ടർ പിൻവാങ്ങിയതുമാണ് പ്രശ്നമായത്. സർജിക്കൽ ബ്ലേഡ് എടുത്ത് പരസ്പരം പോർവിളി നടത്തിയ സാഹചര്യവും അനസ്തേഷ്യ ഡോക്ടർ മുതിർന്ന ഡോക്ടറെ തിയറ്ററിൽനിന്ന് ഇറക്കിവിട്ടതും ഉൾപ്പെടെ സാഹചര്യങ്ങൾ വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ഡി.എം.ഒ ഡോ. എൻ. പ്രിയ പറഞ്ഞു.
അതിനിടെ, മനുഷ്യാവകാശ കമീഷൻ ഇടുക്കി കലക്ടറോട് റിപ്പോർട്ട് തേടി. ഡി.എം.ഒയുടെ റിപ്പോർട്ട് ലഭിച്ചശേഷം മറുപടി നൽകുമെന്ന് കലക്ടർ അറിയിച്ചു.
വാഹനാപകടത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി സ്ത്രീയുടെ ശസ്ത്രക്രിയയാണ് അനസ്തേഷ്യ നൽകാത്തതിനെത്തുടർന്ന് മുടങ്ങിയത്. വെള്ളിയാഴ്ച കൂടുതൽ ശസ്ത്രക്രിയ ഉണ്ടായിരുന്നതാണ് തോട്ടം തൊഴിലാളി സ്ത്രീയുടെ ശസ്ത്രക്രിയ മുടങ്ങിയതിന് പറയുന്ന ന്യായം.
എന്നാൽ, കൈക്കൂലി സംബന്ധമായ തർക്കമാണ് ഓപറേഷൻ മുടങ്ങുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയ രോഗിയോെടാപ്പമുള്ളവരോട് മുതിർന്ന ഡോക്ടർ മോശമായി പെരുമാറിയിരുന്നു.
അടിമാലി താലൂക്ക് ആശുപത്രിയിൽ അടിമുടി അഴിമതിയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും സി.എം.പി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എ. കുര്യൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി വിനു സ്കറിയ എന്നിവർ ആവശ്യപ്പെട്ടു. മദ്യപിച്ചുപോലും ഡ്യൂട്ടിക്ക് എത്തുന്ന ഡോക്ടർമാർ ഇവിടെയുണ്ട്. നിർധന രോഗിയോട് കാണിച്ച അനീതി സംബന്ധിച്ച് അന്വേഷണം വേണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല വൈസ് പ്രസിഡൻറ് കെ.ആർ. വിേനാദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.