കോവിഡിെൻറ മറവില്‍ ഏറ്റുമാനൂര്‍ ടൗണില്‍ മോഷണപരമ്പര
text_fieldsഏറ്റുമാനൂര്‍: കോവിഡിെൻറ മറവില്‍ ഏറ്റുമാനൂര്‍ നഗരത്തില്‍ മോഷണം. പേരൂർ റോഡിൽ അടച്ചിട്ട പച്ചക്കറി മാര്‍ക്കറ്റിന് എതിര്‍വശം ടെക്‌നോ ഐ.ടി.സിക്ക് സമീപമുള്ള രണ്ട് കടകളിൽ കഴിഞ്ഞ രാത്രി പൂട്ടു പൊളിച്ച് മോഷണം നടന്നു. സര്‍വിസ് സഹകരണബാങ്ക് ഉടമസ്ഥതയിലുള്ള വളക്കടയിലും വിസിബ് ഷോപ്പിലുമാണ് മോഷണം നടന്നത്.
വിസിബില്‍നിന്ന് 38,000 രൂപയുടെ നാല് മൊബൈല്‍ ഫോണുകളും വളക്കടയില്‍നിന്ന് 1500 രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്.
എതിര്‍വശത്തുള്ള ഐ.ടി.സിക്കുള്ളില്‍ പ്രവേശിച്ച് കുറെസമയത്തിനുശേഷം കമ്പിവടിപോലുള്ള ആയുധവുമായി ഇറങ്ങിവന്ന യുവാവിെൻറ ദൃശ്യങ്ങള്‍ സി.സി ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മാസ്ക് ധരിച്ചിരിക്കുന്നതിനാല്‍ മുഖം വ്യക്തമല്ല. കഴുത്തില്‍ രുദ്രാക്ഷവും കൈയില്‍ കറുത്ത ചരടുമണിഞ്ഞ ഇയാളുടെ വേഷം നീല കള്ളിഷര്‍ട്ടും ബര്‍മുഡയും അതിനു മുകളില്‍ മുണ്ടുമായിരുന്നുവെന്ന് ഐ.ടി.സിക്കുള്ളിലെ സി.സി ടി.വി ദൃശ്യത്തില്‍നിന്ന് വ്യക്തമായതായി സമീപവാസികള്‍ പറയുന്നു. അതേസമയം ഐ.ടി.സിയുടെ മുന്‍വശത്തെ കാമറ തിരിച്ചുവെച്ച നിലയിലാണ്.
കഴിഞ്ഞ മാര്‍ച്ച് 18ന് വിസിബില്‍ മോഷണം നടന്നിരുന്നു. അന്ന് രണ്ട് മൊബൈല്‍ ഫോണും 7000 രൂപയുമാണ് നഷ്ടപ്പെട്ടത്. ബൈക്കിലത്തിയ രണ്ട് പേരായിരുന്നു അന്ന് മോഷണത്തിന് പിന്നില്‍. രണ്ടാഴ്ചമുമ്പ് കുരിശുപള്ളി ജങ്ഷനിലെ കടയിലും മോഷണം നടന്നു.
ഗുരുദേവ ക്ഷേത്രത്തിൽ മോഷണം
കറുകച്ചാൽ: 2293ാം നമ്പർ ഇരുമ്പുകുഴി എസ്.എൻ.ഡി.പി ശാഖയോഗം ഗുരുദേവ ക്ഷേത്രത്തിൽ മോഷണം.
നടപ്പന്തലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. ക്ഷേത്രം തുറക്കാനെത്തിയ ശാന്തിക്കാരനാണ് കാണിക്കവഞ്ചി കുത്തിപ്പൊളിച്ചനിലയിൽ കണ്ടത്. മൂവായിരത്തിലധികം രൂപ നഷ്ടമായതാണ് കണക്കാക്കുന്നത്. പൊലീസ് പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.