ഏറ്റുമാനൂരിൽ വീടുകളില്‍ വെള്ളം കയറി
text_fieldsഏറ്റുമാനൂര്‍: മഴ ശക്തി പ്രാപിച്ചതോടെ നഗരസഭയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിൽ. പേരൂര്‍, പൂവത്തുംമൂട്, കറുത്തേടം തുടങ്ങിയ പ്രദേശങ്ങളിലെ അമ്പതോളം വീടുകളിൽ വെള്ളം കയറി. നൂറോളം വീടുകള്‍ വെള്ളത്താൽ ചുറ്റപ്പെട്ടു.
വ്യാഴാഴ്ച രാവിലെ മഴക്ക് അല്പം ശമനം ഉണ്ടായെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ചതാണ് പ്രദേശങ്ങള്‍ വെള്ളത്തിലാകാന് കാരണം. പല വീടുകളിലെയും വീട്ടുപകരണങ്ങളും സാധനങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്.
നഗരസഭയുടെ 18,16,15,29,35 വാര്‍ഡുകളിലെ പല വീടുകളും വെള്ളത്താല്‍ ചുറ്റപ്പെട്ടു. പായിക്കാട് മേഖലയില്‍ 150, കറുത്തേടം ഖാദിപ്പടി മേഖലകളിലെ 270 വീടുകളും വെള്ളത്താല്‍ ചുറ്റപ്പെട്ടു. മംഗരത്തോട് കവിഞ്ഞൊഴുകി തീരത്തെ പത്തോളം വീടുകളില്‍ വെള്ളം കയറി. തോടിനു സംരക്ഷണ ഭിത്തിയില്ലാത്തതും വീടുകളിലേക്ക് സഞ്ചാരയോഗ്യമല്ലാത്ത വഴികളില്ലാത്തതും ജനത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. നഗരസഭയില്‍ പേരൂര്‍, മാടപ്പാട്, കട്ടച്ചിറ ഭാഗങ്ങില്‍ ഓരോ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഏഴു കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഏറ്റുമാനൂർ മാറാവേലി തോടിനു സമീപം 10 വീടുകളിൽ വെള്ളം കയറി. പാറേകണ്ടം കോണിക്കൽ ഭാഗത്ത് തോട് അടഞ്ഞു കിടക്കുന്നതിനാൽ ഇടറോഡുകൾ വെള്ളത്തിലായി.
നഗരസഭ അധ്യക്ഷ ലൗലി ജോർജ്, കൗൺസിലർമാരായ സിന്ധു കറുത്തേടം, പ്രിയ സജീവ്, ത്രേസ്യാമ്മ മാത്യു, ശോഭന കുമാരി, ജാൻസി മോഹൻ, സുരേഷ് വടക്കേടം തുടങ്ങിയവർ ദുരിതബാധിത പ്രദേശങ്ങളിലെത്തി സ്ഥിതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.