പൊലീസിെൻറ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ്; ഒരാൾ അറസ്റ്റിൽ
text_fieldsകോട്ടയം: ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമീഷണറെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് അച്ചടിക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റ്. കൊല്ലാട് ബോട്ട് ജെട്ടി വട്ടക്കുന്നേൽ വീട്ടിൽ ഷൈമോൻ പി.പോളിനെയാണ്(42) ജില്ല പൊലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം കടുവാക്കുളത്തും ആലപ്പുഴയിലും പൊലീസിെൻറ പേരിൽ വ്യാജ റിക്രൂട്ട്മെൻറ് നടത്തിയ കേസിൽ നേരത്തേ ഇയാളെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018 ഡിസംബറിൽ കടുവാക്കുളത്തും 2019 മേയിൽ ആലപ്പുഴയിലുമാണ് ട്രാഫിക് പൊലീസിലേക്ക് ഹോം ഗാർഡ് മാതൃകയിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി കാട്ടി ഷൈമോെൻറ നേതൃത്വത്തിൽ റിക്രൂട്ട്മെൻറ് റാലി നടത്തിയത്. റാലിയിൽ പെങ്കടുക്കാനെത്തിയവർ സംശയം തോന്നി പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് പൊലീസ് പരിശോധനയിൽ ഇയാൾ തട്ടിപ്പിന് ശ്രമിക്കുകയാണെന്ന് കണ്ടെത്തുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
കഴിഞ്ഞദിവസം കോട്ടയം നഗരത്തിലെത്തിയ പ്രതി ഇവിടെ ഒരു പ്രിൻറിങ് സ്ഥാപനത്തിൽ എത്തിയശേഷം തിരിച്ചറിയൽ കാർഡ് അച്ചടിക്കുന്നതിനായി രേഖകൾ നൽകുകയായിരുന്നു. ട്രാഫിക് പൊലീസ് എൻഫോഴ്സ്മെൻറ് വിഭാഗം ഡെപ്യൂട്ടി കമീഷണർ എന്ന പേരിലാണ് ഇയാൾ തിരിച്ചറിയൽ കാർഡ് നിർമിക്കാൻ എത്തിയത്. എന്നാൽ, ഈ കാർഡിനൊപ്പം നൽകിയ ഫോൺ നമ്പറിൽ ഒരക്കം കുറവായിരുന്നു. ഇതേ തുടർന്ന് സംശയം തോന്നിയ സ്ഥാപന ഉടമ ഡിവൈ.എസ്.പി അനിൽകുമാറിനെ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ഇയാൾ തിരിച്ചറിയൽ കാർഡ് വാങ്ങാനെത്തിയപ്പോൾ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.എസ് വിജയൻ, എസ്.ഐ റിൻസൺ തോമസ്, എസ്.ഐ സുരേന്ദ്രൻ, എസ്.ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.ജെ സജീവ്, സി.പി.ഒ വിഷ്ണു വിജയദാസ്, കെ.ആർ ബൈജു, രാജീവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.