കുടുംബ ബജറ്റ് പ്രതിസന്ധിയിൽ വരവ് കുറഞ്ഞു; പച്ചക്കറിവില കുതിക്കുന്നു
text_fieldsകോട്ടയം: സാധാരണക്കാരന്റെ കുടുംബജറ്റിനെ പ്രതിസന്ധിയിലാക്കി അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷം.
പലവ്യഞ്ജന വസ്തുക്കൾക്കൊപ്പം ധാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്.
കടുത്തചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്നാട്ടില്‍നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. നൂറും ഇരുന്നൂറും കടന്ന് മുന്നോട്ട് കുതിക്കുകയാണ് പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില.
ഒട്ടുമിക്ക പച്ചക്കറികൾക്കെല്ലാം വില അർധശതകത്തിന് മുകളിലാണ്. കഴിഞ്ഞമാസം മൊത്തവ്യാപാര വിപണിയിൽ 46 രൂപയായിരുന്ന മുരിങ്ങക്കയുടെ വില 185ൽ എത്തി.
തക്കാളിയുടെ വില കിലോക്ക് 95 രൂപയായി. മുളക്, ബീൻസ്, കാരറ്റ്, വഴുതനങ്ങ, കത്രിക്ക, ബീറ്റ്റൂട്ട് തുടങ്ങിയവയുടെ വില 50 കടന്നു.
സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണത്തിനൊപ്പം പച്ചക്കറി കൂട്ടണമെങ്കിൽ അധികവില കൊടുക്കണം.
മാർച്ചിൽ തുടങ്ങിയ വിലക്കയറ്റം മാസങ്ങൾ പിന്നിടുമ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വിലപൊള്ളലിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.