പുതുപ്രതീക്ഷയിൽ പച്ചപ്പിലേക്ക് വിത്തെറിയാനൊരുങ്ങി കർഷകർ
text_fieldsകോട്ടയം: പ്രതിസന്ധികൾക്കിടെ പുതുപ്രതീക്ഷയിൽ വിത്തെറിയാനൊരുങ്ങി കർഷകർ. അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ വിരിപ്പുകൃഷിക്ക് നിലമൊരുക്കൽ തകൃതി. വെള്ളം വറ്റിച്ച് നിലം ഉഴുത് പാടം ഒരുക്കുന്ന തിരക്കിലാണ് കർഷകർ. കോട്ടയം ജില്ലയിൽ വെച്ചൂർ, അയ്മനം, ആർപ്പൂക്കര എന്നിവിടങ്ങളിലാണ് കൃഷിജോലി പുരോഗമിക്കുന്നത്. വെച്ചൂർ പഞ്ചായത്തിലെ ഒരുഭാഗം പാടങ്ങളിൽ വിത്തിട്ടുകഴിഞ്ഞു. അവശേഷിക്കുന്നവയിൽ ജോലി പുരോഗമിക്കുകയാണ്. ഈ മാസത്തോടെ മുഴുവൻ പാടശേഖരങ്ങളിലും വിത്തിറക്കും. കഴിഞ്ഞ വർഷങ്ങളിൽ പ്രളയത്തെത്തുടർന്ന് വീണ്ടും വിത്തിറേക്കണ്ടിവന്നിരുന്നു. ഇത്തവണ പ്രതിബന്ധങ്ങളെത്തില്ലെന്ന പ്രതീക്ഷയിലാണ് പാടശേഖര കമ്മിറ്റികൾ. കോട്ടയം ജില്ലയിൽ 13,000 ഹെക്ടറിൽ പുഞ്ചയും 3000 ഹെക്ടറിൽ വിരിപ്പുമാണ് കൃഷിയുള്ളത്. പുഞ്ച, വിരിപ്പ് കൃഷിയിറക്കുന്ന പാടശേഖരങ്ങളുമുണ്ട്.
മഴയോടും സ്വകാര്യമില്ലുകളോടും മല്ലിട്ടാണ് കർഷകർ ഒരോതവണയും പാടശേഖരങ്ങളെ പച്ചപുതപ്പിക്കുന്നത്. കഴിഞ്ഞതവണ ഏക്കറുകണക്കിന് നെല്ലാണ് പ്രളയത്തിൽ നശിച്ചത്. സ്വകാര്യമില്ലുകൾ നെെല്ലടുക്കാൻ വിസമ്മതിച്ചതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈർപ്പം, പതിര് തുടങ്ങിയക്ക് കിഴിവ് ഉൾപ്പെടെ സാങ്കേതിക തർക്കങ്ങൾ ഉന്നയിച്ച് നെല്ല് സംഭരിക്കാതെ ആഴ്ചകളോളം പിന്മാറിയിരുന്നു. ഇതിനൊപ്പമാണ് നെല്ലുകൊയ്യാൻ അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള കൊയ്ത്തുയന്ത്രങ്ങർ കാത്തിരിക്കേണ്ട ദുഃസ്ഥിതി. നെല്ല് നൽകിയ വകയിൽ ലഭിക്കാനുള്ള പണത്തിന് കാത്തിരിക്കേണ്ട ഗതികേടും കർഷകർക്കുണ്ട്. വിരപ്പ് കൃഷിയിറക്കിത്തുടങ്ങിയിട്ടും കഴിഞ്ഞ സീസണിലെ പണം പൂർണമായി സപ്ലൈകോ നൽകിയിട്ടില്ല.
40 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഏപ്രിൽ, മേയ് മാസങ്ങളിലെ കുടിശ്ശികയാണ് അക്കൗണ്ടുകളിൽ ലഭിക്കാനുള്ളത്. കോവിഡുമൂലം ബാങ്കിലും സപ്ലെകോയിലും ജീവനക്കാരുടെ എണ്ണം കുറഞ്ഞതാണ് കാലതാമസത്തിന് കാരണമെന്ന് അധികൃതർ പറയുന്നു. സ്വര്‍ണം പണയംെവച്ചും സ്വകാര്യവ്യക്തികളില്‍നിന്ന് കടം വാങ്ങിയുമാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്.
അതിനിടെ, നെല്ലിെൻറ താങ്ങുവിലയിൽ വര്‍ധന വരുത്തിയത് ആശ്വാസമായിട്ടുണ്ട്. താങ്ങുവില ക്വിൻറലിന് 72 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇതോടെ അടുത്ത സീസണ് മുതല്‍ കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 48 രൂപയും കൂട്ടി ഒരു ക്വിൻറല്‍ നെല്ലിന് 2875 രൂപ കര്ഷകന് ലഭിക്കും.
നിലവില്‍, കേന്ദ്രസര്‍ക്കാര്‍ താങ്ങുവില ക്വിൻറലിന് 1868 രൂപയും സംസ്ഥാന സര്‍ക്കാര്‍ 880 ഉള്‍പ്പെടെ 2748 രൂപയാണ് ലഭിക്കുന്നത്. ഇത് യഥാക്രമം 1990ഉം 928 രൂപയുമായാണ് വര്‍ധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.