നാലുവർഷമായി മക്കളെത്തേടുകയാണ് ഈ വയോധികൻ
text_fieldsകോട്ടയം: നാലുവർഷം മുെമ്പാരു രാത്രി ഭക്ഷണം വാങ്ങാൻ വീട്ടിൽനിന്നിറങ്ങിയ മകനെയും മരുമകളെയും തേടി ഈ വയോധികൻ കയറിയിറങ്ങാത്ത ഇടമില്ല. തെൻറ കണ്ണടയുംമുമ്പ് കൊച്ചുമക്കൾക്ക് തുണയായി അവരെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് എഴുപത്തിരണ്ടാം വയസ്സിലും അദ്ദേഹം.
കുമ്മനം അറുപറയിൽനിന്ന് കാണാതായ ഒറ്റക്കണ്ടത്തിൽ ഹാഷിമിെൻറ പിതാവ് അബ്ദുൽകാദറാണ് ഈ ഹതഭാഗ്യൻ. ഹാഷിമിനെയും(42) ഭാര്യ ഹബീബയെയും (37) 2017 ഏപ്രിൽ ആറിന് ഹർത്താൽദിനത്തിലാണ് കാണാതായത്. വീടിനോടുചേർന്ന കട പൂട്ടി രാത്രി ഒമ്പതുമണിക്കുശേഷം ഭക്ഷണം വാങ്ങാൻ പുതിയ കാറിൽ പുറത്തേക്ക് പോയതായിരുന്നു ഇരുവരും. മക്കൾ ഉറങ്ങിയതിനാൽ കൂടെ കൂട്ടിയില്ല.
തിരിച്ചുവരാതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മീനച്ചിലാറ്റിലും ഇവർ പോകാനിടയുള്ള സ്ഥലങ്ങളിലുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും തുെമ്പാന്നും ലഭിച്ചില്ല. കാർ അടക്കം ആറ്റിൽ വീണെന്ന സംശയത്തിൽ പ്രത്യേക സ്കാനർ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. മൊബൈൽ ഫോണും പഴ്സും വീട്ടിൽതന്നെയുണ്ടായിരുന്നു. കാറിന് രജിസ്ട്രേഷൻ നമ്പർ ഇല്ലാതിരുന്നതിനാൽ ആ വഴിക്കും അന്വേഷണം നടന്നില്ല. ലോക്കൽ പൊലീസിെൻറ അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനെതുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇടുക്കി ജില്ലയിലടക്കം ഇവർക്കായി തിരച്ചിൽ നടത്തി. ഇതിനിടെ തീർഥാടനകേന്ദ്രമായ അജ്മീറിൽ ഇവരെ കണ്ടതായി സംശയം പറഞ്ഞതിനെത്തുടർന്ന് അവിടെയും പരിശോധന നടത്തി. പലയിടങ്ങളിലും ഇവരെ കണ്ടതായി ആളുകൾ വിളിച്ചുപറയാറുണ്ട്. എല്ലായിടത്തും പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതിനിടെ അടുത്തിടെ വൈക്കത്ത് കണ്ടെത്തിയ അസ്ഥികൂടം ബന്ധുക്കൾപോയി കണ്ടെങ്കിലും ഇവരുടേതല്ലെന്ന് തിരിച്ചറിഞ്ഞു.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അബ്ദുൽകാദർ കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. അന്വേഷണം ഉൗർജിതമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രി വി.എൻ. വാസവനെ നേരിൽകണ്ട് നിവേദനവും നൽകി. ഹാഷിമിെൻറയും ഹബീബയുടെയും രണ്ടു മക്കളും അബ്ദുൽകാദറിനൊപ്പമുണ്ടായിരുന്നു. മകൾ പ്ലസ് ടു കഴിഞ്ഞു. മകൻ എട്ടാംക്ലാസ് വിദ്യാർഥിയാണ്. അബ്ദുൽകാദറിെൻറയും ആനുമ്മയുടെയും മൂന്നുമക്കളിൽ ഇളയവനാണ് ഹാഷിം. സഹോദരങ്ങൾ വിദേശത്താണ്. ഹാഷിമിനെ കാണാതാവുന്നതിനു ആറുമാസം മുമ്പായിരുന്നു മാതാവ് ആനുമ്മയുടെ മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.