വീടിെൻറ ഉമ്മറത്ത് മാസ്കില്ലാതെ ഇരുന്നതിന് വിളിച്ചിറക്കി പിഴയിട്ടുവെന്ന്
text_fieldsപനമറ്റം: സഹോദരെൻറ വീടിെൻറ ഉമ്മറത്തിരിക്കുമ്പോൾ വിളിച്ചിറക്കി മാസ്കില്ലെന്ന കാരണത്താൽ പിഴയിട്ടുവെന്ന് പരാതി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനായ കണിയാംപറമ്പിൽ കെ.കെ. ബാലചന്ദ്രനാണ് പരാതിക്കാരൻ.
റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ഉൾപ്പെടുന്ന സംഘം റോഡരികിലെ വീട്ടിൽനിന്ന് തന്നെ വിളിച്ചിറക്കി പിഴയടക്കാൻ നിർദേശിച്ചുവെന്നാണ് പരാതി.
പിഴയൊടുക്കാൻ തയാറാകാത്ത ഇദ്ദേഹത്തോട് പൊൻകുന്നം പൊലീസ് സ്റ്റേഷനിലെത്താൻ നിർദേശിച്ചു. പിന്നീട് സ്റ്റേഷനിലെത്തിയപ്പോൾ 200 രൂപ പിഴയടക്കാൻ എസ്.ഐ നിർദേശിച്ചെങ്കിലും തുക അടച്ചില്ല. മറ്റുപലർക്കും ഇതേ ദുരനുഭവമുള്ളതിനാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് ബാലചന്ദ്രെൻറ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.