തേൻ പുഴ ഈസ്റ്റിൽ തീപിടിത്തം; പുരയിടവും വ്യാപാരസ്ഥാപനങ്ങളും കത്തിനശിച്ചു
text_fieldsതേൻപുഴയിൽ വ്യാപാരസ്ഥാപനങ്ങൾക്ക് തീപിടിച്ചപ്പോൾ
കൂട്ടിക്കൽ: തേൻ പുഴ ഈസ്റ്റിൽ പുരയിടവും രണ്ട് വ്യാപാരസ്ഥാപനങ്ങളും കത്തി നശിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ ഗവ. ആശുപത്രിക്ക് എതിർവശത്തായിരുന്നു സംഭവം. പൂപ്പാടി റഹീമിന്റെ പലചരക്ക് കട, മഠത്തിൽ സലീമിന്റെ ഉരുപ്പടി വ്യാപാര സ്ഥാപനം എന്നിവ ഭാഗികമായി കത്തിനശിച്ചു. പുരയിടത്തിലും തീ പടർന്നു. പഞ്ചായത്തംഗം പി.എസ്. സജിമോന്റെ നേതൃത്വത്തിൽ നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു.
കാഞ്ഞിരിപ്പള്ളിയിൽ നിന്ന് രണ്ടു ടീം അഗ്നിരക്ഷ സേന എത്തി ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ അണച്ചത്. സീനിയർ ഓഫിസർ ആർ. ഷാജിയുടെ നേതൃത്വത്തിൽ ശരത് ചന്ദ്രൻ, രതീഷ്, അജ്മൽ അഷറഫ്, ശരത് ലാൽ, ബോബിൻ മാത്യു, അയ്യപ്പദാസ്, ഷെമീർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.