വോട്ടുയന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി
text_fieldsകോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടുയന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി.
ഗ്രാമപഞ്ചായത്തുകളിലേക്കുള്ള മള്‍ട്ടി പോസ്റ്റ് യന്ത്രങ്ങളുടെ 2450 കണ്ട്രോള് യൂനിറ്റുകളും 7350 ബാലറ്റ് യൂനിറ്റുകളും മുനിസിപ്പാലിറ്റികളില്‍ ഉപയോഗിക്കുന്ന സിങ്കിള്‍ പോസ്റ്റ് യന്ത്രങ്ങളുടെ 400വീതം കണ്ട്രോള് യൂനിറ്റുകളും ബാലറ്റ് യൂനിറ്റുകളുമാണ് പരിശോധിച്ചത്.
പരിശോധന പൂര്‍ത്തിയാക്കിയ യന്ത്രങ്ങളുടെ ഒരുശതമാനം തെരഞ്ഞെടുത്ത് മോക്പോള്‍ നടത്തി പ്രവര്‍ത്തന കൃത്യത ഉറപ്പാക്കി.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു മോക്പോള്‍.
തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജിയോ ടി.മനോജിെൻറ നേതൃത്വത്തില്‍ ജില്ല തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ എന്‍.എസ്. സുരേഷ് കുമാര്‍, എസ്.പി. സുമോദ് എന്നിവരും ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യയുടെ സാങ്കേതിക വിദഗ്ധരുമാണ് പരിശോധന നടപടി നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പിെൻറ നാമനിര്‍ദേശ പത്രിക ഉള്‍പ്പെടെയുള്ള ഫോമുകള്‍ കലക്ടറേറ്റില്‍ എത്തി.
ബ്ലോക്ക്, മുനിസിപ്പല്‍തല തെരഞ്ഞെടുപ്പ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം ഒമ്പത്, പത്ത് തീയതികളില്‍ കലക്ടറേറ്റിലെ നാഷനല്‍ സേവിങ്സ് ഹാളില്‍ നടക്കും. ബ്ലോക്ക്, മുനിസിപ്പല്‍ തല ട്രെയിനര്‍മാര്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പടുന്നവര്ക്ക് പിന്നീട് പരിശീലനം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.