കഞ്ഞിക്കുഴിയിലെ മത്സ്യവിൽപന ശാലയിൽ ദുർഗന്ധം: നടപടിയുമായി മനുഷ്യാവകാശ കമീഷൻ
text_fieldsകോട്ടയം: കഞ്ഞിക്കുഴിയിലെ മുനിസിപ്പൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മത്സ്യവിൽപനശാലയിലെ ദുർഗന്ധം പരിസരവാസികൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യവകാശ കമീഷൻ.
ജില്ല കലക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റ് എൻജിനീയറും മുനിസിപ്പാലിറ്റി സെക്രട്ടറിയും പരാതിയെ കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശം നൽകി.
കോട്ടയം ഗസ്റ്റ് ഹൗസിൽ അടുത്തമാസം നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. ജില്ല കലക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും ആരോഗ്യവകുപ്പിനും പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. സ്ഥാപനം ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പരിസരവാസി സമർപ്പിച്ച പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.