താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി: ആളുകളെ മാറ്റിപ്പാർപ്പിച്ചു
text_fieldsനെടുംകുന്നം: കനത്തമഴയിൽ നെടുംകുന്നം പഞ്ചായത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി. ആര്യാട്ടുകുഴി, നെടുമണ്ണി, വാർഡിലെ ഇടവെട്ടാൽ, 15ാം വാർഡിലെ പനക്കവയൽ തുടങ്ങിയ ഭാഗങ്ങളിലാണ് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയത്.
നെടുമണ്ണി കടുത്താനം, ആര്യാട്ടുകുഴി ഭാഗങ്ങളിൽ വ്യാപക കൃശിനാശമുണ്ടായി. ഇടവെട്ടാൽ ഭാഗത്തെ 12 വീട്ടിലും, പനക്കവയലിലെ 14 വീട്ടിലും, ആര്യാട്ടുകുഴിയിലെ മൂന്ന് വീട്ടിലുമാണ് വെള്ളം കയറിയത്. ആര്യാട്ടുകുഴി-കോവേലി റോഡിലും, കറുകച്ചാൽ-മണിമല റോഡിൽ നെടുമണ്ണിയിലും വെള്ളംകയറി ഗതാഗതം സ്തംഭിച്ചു.
നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് വി.എം. ഗോപകുമാർ, ചങ്ങനാശ്ശേരി അസി. തഹസിൽദാർ നിജു കുര്യൻ, വില്ലേജ് ഓഫിസർ ടി. പൂർണേന്ദു എന്നിവരുടെ നേതൃത്വത്തിൽ വെള്ളം കയറിയ സ്ഥലങ്ങളും വീടുകളും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.