കാലിത്തീറ്റയിൽനിന്ന് വിഷബാധ; അന്വേഷണം നടത്തുമെന്ന് മന്ത്രി ചിഞ്ചുറാണി
text_fieldsകോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പശുക്കൾക്ക് കാലിത്തീറ്റയിൽനിന്ന് വിഷബാധയേറ്റ സംഭവത്തിൽ സർക്കാർ അടിയന്തര അന്വേഷണത്തിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയെ അറിയിച്ചു.
അടിയന്തര അന്വേഷണത്തിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയിൽ അറിയിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആർപ്പൂക്കര, കൊഴുവനാൽ, ഞീഴൂർ, മുളക്കുളം, കടുത്തുരുത്തി, മീനടം, കടപ്ലാമറ്റം, പാമ്പാടി, അതിരമ്പുഴ, കറുകച്ചാൽ, വാഴൂർ തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് വിഷബാധയുണ്ടായത്.
ചീഫ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തിൽ എപ്പിഡമിയോളജിസ്റ്റ്, ലാബ് ഓഫിസർ എന്നിവർ അടങ്ങിയ വിദഗ്ധസംഘം പരിശോധന നടത്തി ചികിത്സാപുരോഗതി വിലയിരുത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ജില്ലയിൽ 23 കർഷകരുടെ 104 കന്നുകാലിക്കാണ് രോഗബാധ ഉണ്ടായത്.
ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും രോഗബാധ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ വിൽക്കപ്പെടുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം പരിശോധിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുന്നത്തുറയിൽ ഭക്ഷ്യ വിഷബാധയേറ്റ് പശു ചത്തു
ഏറ്റുമാനൂർ: പുന്നത്തുറ വെസ്റ്റ് വത്സല ശ്രീധരന്റെ പശു ചത്തു. കെ.എസ് കാലീത്തീറ്റ വാങ്ങി നൽകിയശേഷമാണ് പശു ശാരീരിക അസ്വസ്ഥതയും ദഹനക്കുറവും തീറ്റ എടുക്കാൻ വിമുഖതയും കാണിച്ചത്. തുടർന്ന് അയർകുന്നം മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ പി. ബിജുവിന്റെ നിർദേശ പ്രകാരം മരുന്നു നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.