ഫുഡി വീല്‍സ് സംസ്ഥാനത്തുടനീളം ആരംഭിക്കും –മന്ത്രി മുഹമ്മദ് റിയാസ്
text_fieldsവൈക്കം: വൈക്കത്ത് ആരംഭിച്ച ഡബിള്‍ ഡെക്കര്‍ ബസ് ഭക്ഷണശാല സംസ്ഥാനത്തുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആരംഭിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വൈക്കം കായലോരത്ത് കെ.ടി.ഡി.സി ഒരുക്കിയ ഫുഡി വീല്‍സ് ഭക്ഷണശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആർ.ടി.സിയുടെ ഉപയോഗശൂന്യമായ എല്ലാ ബസുകളെയും ടൂറിസത്തിെൻറ ഭാഗമാക്കാനാണ് തീരുമാനം. നിർമാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി നിയന്ത്രണങ്ങള്‍ ഉള്ള കായലോര പ്രദേശങ്ങളില്‍ ഗതാഗതയോഗ്യമല്ലാത്ത ബസുകള്‍ നവീകരിച്ചുള്ള സംരംഭങ്ങള്‍ക്ക് വൻ സാധ്യതയാണുള്ളതെന്ന് ഗതാഗതമന്ത്രി ആൻറണി രാജു പറഞ്ഞു.
സി.കെ. ആശ എം.എല്‍.എ അധ്യക്ഷതവഹിച്ചു. മുനിസിപ്പല്‍ ചെയര്പേഴ്സൻ രേണുക രതീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രഞ്ജിത്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഹൈമി ബോബി, പുഷ്പമണി, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഓഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, വാര്‍ഡ് അംഗം ബിന്ദു ഷാജി എന്നിവര്‍ പങ്കെടുത്തു. കെ.ടി.ഡി.സി മാനേജിങ് ഡയറക്ടര്‍ കൃഷ്ണതേജ സ്വാഗതവും മാര്‍ക്കറ്റിങ് മാനേജര്‍ ജി.എസ്. രാജ്മോഹന്‍ നന്ദിയും പറഞ്ഞു.
ഫുഡി വീല്‍സ് എന്ന പേരില്‍ കെ.എസ്.ആര്.ടി.സി എന്‍ജിനീയറിങ് വിഭാഗം നിര്‍മിച്ച ഭക്ഷണശാല ഏഴുമാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 40 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. വൈക്കം കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ കണ്ടം ചെയ്ത ബസാണ് രൂപമാറ്റം വരുത്തി ഡബിള്‍ ഡെക്കര്‍ ആക്കിയത്.
20 ഇരിപ്പിടങ്ങളുള്ള താഴത്തെനില പൂര്‍ണമായും ശീതീകരിച്ചതാണ്. 24 ഇരിപ്പിടങ്ങളുള്ള മുകളിലത്തെ നില ഓപ്പണ്‍ ഡെക്ക് മാതൃകയിലാണുള്ളത്. സമീപമുള്ള പുല്‍ത്തകിടിയിലും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കെ.ടി.ഡി.സിയുടെ ബോട്ട് മാതൃകയിലുള്ള ഭക്ഷണശാലക്ക് സമീപമാണ് പുതിയ ഡബിള്‍ ഡെക്കര്‍ ഭക്ഷണശാലയും സജ്ജമായിട്ടുള്ളത്. ടോയ്ലറ്റ് സൗകര്യമടക്കം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.