സപ്ലൈകോയിൽ ഹാപ്പി അവേഴ്സ് നാലുദിവസം കൂടി
text_fieldsകോട്ടയം: സപ്ലൈകോയുടെ 50ാം വാർഷികത്തോട് അനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ 13ന് അവസാനിക്കും.
ജൂൺ 25നാണ് ആരംഭിച്ചത്. സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവിടങ്ങളിൽനിന്ന് ഉച്ചക്ക് രണ്ടു മുതൽ മൂന്നു വരെ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് ബിൽ തുകയിൽനിന്ന് 10 ശതമാനം കുറവ് നൽകുന്ന പദ്ധതിയാണ് ഹാപ്പി അവേഴ്സ്.
നിലവിലുള്ള വിലക്കുറവിന് പുറമെയാണ് ഹാപ്പി അവേഴ്സിലെ വിലക്കുറവ്. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉൽപന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ജനപ്രിയ ഉൽപന്നങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും 50/50 പദ്ധതിയിലുണ്ട്.
300 രൂപ വിലയുള്ള ശബരി ഹോട്ടൽ ബ്ലെൻഡ് ടീ ഒരു കിലോ 270 രൂപക്ക് നൽകുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നൽകും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോൾഡ് ടീ 64 രൂപക്ക് നൽകും. 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 48 രൂപക്കും 79 രൂപ വിലയുള്ള ഒരു കിലോ ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63.20 രൂപക്കും നൽകും.
ശബരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, കടുക് എന്നിവക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്. 500ഗ്രാം റിപ്പിൾ പ്രീമിയം ഡസ്റ്റ് ടീയോടൊപ്പം 500 ഗ്രാം പഞ്ചസാര നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.