യുവാവിനെ അക്രമിച്ച് മൊബൈലും പണവും തട്ടിയ നാലുപേർ അറസ്റ്റിൽ
text_fieldsകോട്ടയം: യുവാവിനെ അക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത നാലുപേർ അറസ്റ്റിൽ. പൂവൻതുരുത്ത് കാന്തിപ്പള്ളി തോട്ടത്തിൽ ബിജു (42), പനച്ചിക്കാട് പാറയിൽ ജിഷ്‌ണു (25), പൂവൻതുരുത്ത് പുത്തൻപറമ്പിൽ വിഷ്‌ണു (22) , പള്ളം തുണ്ടിയിൽ സന്ദീപ് (26) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ 22ന് പൂവൻതുരുത്ത് വ്യവസായ മേഖലയിലെ ക്രഷർ ജീവനക്കാരനായ അനൂപിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലാണ് അറസ്റ്റ്. വ്യവസായ മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവരുന്നതായിരുന്നു പ്രതികളുടെ രീതി. സംഘം പലതവണ ഇത് ആവർത്തിച്ചിരുന്നു. സമാനരീതിയിൽ ഇവിടെ എത്തിയ സംഘം ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്താൻ കഴിയാതിരുന്നതോടെ പൂവൻതുരുത്ത് സ്വദേശിയായ അനൂപിനെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ അനൂപിനെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എസ്.ഐ രഞ്ജിത് വിശ്വനാഥൻ, എസ്.ഐ ഷിബുക്കുട്ടൻ, എ.എസ്.ഐ അൻസാരി, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജി, സിവിൽ പൊലീസ് ഓഫിസർ ബോബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.