ഒരു രാത്രി മുഴുവൻ പ്രാർഥന; ഒടുവിൽ കൈകളിൽ തൊട്ടത് പിതാവിെൻറ മൃതദേഹം
text_fieldsകോട്ടയം: ഒരു രാത്രി മുഴുവൻ കാണാതായ പിതാവിനായുള്ള പ്രാർഥനയിലായിരുന്നു എബിനും ബിബിനും. പിതാവിനെ തേടി വെള്ളത്തിലിറങ്ങുേമ്പാഴും മക്കളുടെ പ്രതീക്ഷ അദ്ദേഹം ജീവനോടെ തിരിച്ചെത്തുമെന്നായിരുന്നു. ഒടുവിൽ സ്വന്തം കൈകളിൽ തടഞ്ഞത് പിതാവിെൻറ ജീവനറ്റ ദേഹമായതിെൻറ നടുക്കത്തിലാണ് ബിബിൻ.
നട്ടാശ്ശേരി ആലിക്കൽ കുര്യൻ എബ്രഹാമിനെ (ഷിബു -61) കാണാതായത് ഞായറാഴ്ച വൈകീട്ടായിരുന്നു. രണ്ടാമത്തെ മകനായ ബിബിെൻറ ഭാര്യ ധന്യയുടെ വീട്ടിൽ വെള്ളം കയറിയതിനെതുടർന്ന് സാധനങ്ങൾ ഉയരത്തിൽ എടുത്തുവെക്കുകയായിരുന്നു അന്ന് പകൽ മുഴുവൻ കുര്യൻ. തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. വൈകീട്ട് വീണ്ടും വിവരം തേടി വരാമെന്നുപറഞ്ഞ് ഇറങ്ങിയതാണ്.
വീട്ടിൽ മടങ്ങിയെത്താതിരുന്നതിനെതുടർന്ന് മരുമകളുടെ വീട്ടിൽ വിളിച്ചന്വേഷിച്ചു. അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞതോടെ അദ്ദേഹം പോകാനിടയുള്ള എല്ലായിടത്തും തിരച്ചിൽ തുടങ്ങി. നീലിമംഗലം ഭാഗത്ത് റോഡിൽ രാവിലെ അധികം വെള്ളമുണ്ടായിരുന്നില്ല. വൈകുന്നേരമായപ്പോഴേക്കും ഒരാൾപൊക്കത്തിൽ വെള്ളം ഉയർന്നിരുന്നു. ഇതറിയാതെ റോഡിലൂടെ പോയ കുര്യൻ അപകടത്തിൽപെട്ടതാവാമെന്ന് തോന്നിയതോടെയാണ് രാത്രി ഒമ്പതുമണിയോടെ ഗാന്ധിനഗർ പൊലീസിൽ പരാതിനൽകിയത്.
രാത്രി തിരച്ചിൽ അസാധ്യമാണെന്നും രാവിലെ എത്താമെന്നും ഫയർഫോഴ്സ് അറിയിച്ചെങ്കിലും മകനും കൂട്ടുകാരും ചേർന്ന് പുലർച്ച തന്നെ തിരച്ചിൽ നടത്തുകയായിരുന്നു. ഏഴരയോടെയാണ് പള്ളിപ്പുറം പാറയിൽ ക്രഷറിന് സമീപത്തെ റോഡിൽനിന്നാണ് മൃതദേഹം കിട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.