Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightയു​വാ​ക്ക​ളെ...

യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ര​ണ്ടു​പേ​രെ പിടികൂടി

text_fields
bookmark_border
യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ര​ണ്ടു​പേ​രെ പിടികൂടി
cancel

ഗാ​ന്ധി​ന​ഗ​ർ: ച​ത​യ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടി​കെ​ട്ടി​ക്കൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വി​ല്ലൂ​ന്നി ന​വ​ജീ​വ​ൻ ചാ​മ​ക്കാ​ല വീ​ട്ടി​ൽ സി.​എ​സ് സാ​ൽ​വി​ൻ (20), വി​ല്ലൂ​ന്നി ചൂ​ര​ക്കാ​വ് കൊ​ള​ത്താ​പ്പ​ള്ളി​ൽ വീ​ട്ടി​ൽ അ​ർ​ജു​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ (23) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ 7.30 ഓ​ടെ വി​ല്ലൂ​ന്നി ഭാ​ഗ​ത്ത് ച​ത​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ടി​കെ​ട്ടി​ക്കൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ളെ പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സാ​ൽ​വി​ന് ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലും അ​ർ​ജു​ന് ക​ള​മ​ശ്ശേ​രി സ്റ്റേ​ഷ​നി​ലും ക്രി​മി​ന​ൽ​കേ​സ് നി​ല​വി​ലു​ണ്ട്. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ ഷി​ജി കെ, ​എ​സ്.​ഐ​മാ​രാ​യ സു​ധി കെ.​സ​ത്യ​പാ​ല​ൻ, അ​ഫ്സ​ൽ, സി.​പി.​ഒ​മാ​രാ​യ രാ​ജീ​വ്, പ്രേം​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayammurder attempt
News Summary - Attempt to kill youth: Two arrested
Next Story