Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2023 10:49 AM IST Updated On
date_range 19 March 2023 10:49 AM ISTവിദേശത്ത് ജോലി വാഗ്ദാനം; പണംതട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ഗാന്ധിനഗർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽനിന്ന് രണ്ടുലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൈപ്പുഴ കൈപ്പുഴ പത്തിൽ വീട്ടിൽ പവിശങ്കർ (29) ആണ് അറസ്റ്റിലായത്. ഇയാൾ 2022ൽ പേരൂർ സ്വദേശിയിൽനിന്ന് പോളണ്ടിൽ ഡ്രൈവർ ജോലി നൽകാമെന്നുപറഞ്ഞ് പണം തട്ടിയെന്നാണ് കേസ്.
ഇയാൾക്ക് ഗാന്ധിനഗർ, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ കഞ്ചാവ്, അടിപിടി കേസുകൾ നിലവിലുണ്ട്. എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ കെ. സുധി, സത്യപാലൻ, മാർട്ടിൻ അലക്സ്, സി.പി.ഒ പ്രവീനോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story