കോട്ടയം മെഡി. കോളജിലെ ഒ.പി രജിസ്ട്രേഷൻ കൗണ്ടറിൽ വെള്ളപ്പൊക്കം
text_fieldsഗാന്ധിനഗർ: മെഡി. കോളജിലെ ഒ.പി രജിസ്ട്രേഷൻ കൗണ്ടറിലെത്തുന്ന രോഗികൾക്കും സഹായികൾക്കും ഒന്നേ പ്രാർഥിക്കാനുള്ളു. 'മഴയേ നീ പെയ്യരുതിപ്പോൾ' എന്ന്. ശനിയാഴ്ച പെയ്ത മഴയിൽ രജിസ്ട്രേഷൻ കൗണ്ടറിൽ വെള്ളപ്പൊക്കമായിരുന്നു.
പഴയ അത്യാഹിത വിഭാഗം നവീകരിച്ച് ആധുനിക സൗകര്യങ്ങളോടെ പുനർനിർമിച്ചതാണ് പുതിയ ഒ.പി രജിസ്ട്രേഷൻ കൗണ്ടറും ഔട്ട് പേഷ്യന്‍റ് വിഭാഗവും. ഏഴുകോടി 85 ലക്ഷം രൂപ ചെലവഴിച്ച് ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയാണ് ഇത് നവീകരിച്ചത്.
എന്നാൽ, മഴപെയ്താൽ മുഴുവൻ മലിനജലവും ഒ.പിയിലേക്ക് ഒഴുകിയെത്തും. കണങ്കാൽ വരെ വെള്ളം ഉയർന്നുപരന്നൊഴുകും. വസ്ത്രം ഉയർത്തിപ്പിടിച്ചേ ഒ.പിയിലൂടെ നടന്നുനീങ്ങാനാവൂ. മഴ മാറിയാലും മലിനജലം ഇവിടെ കെട്ടിക്കിടക്കും. പിന്നീട് ശുചീകരണ തൊഴിലാളികൾ എത്തി മലിനജലം അടിച്ചുമാറ്റുകയാണ് ചെയ്യുന്നത്.
ആസൂത്രണത്തിലെ പിഴവും മഴവെള്ളം ഉൾപ്പെടെ മലിനജലം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങൾ ഇല്ലാത്തതുമാണ് വെള്ളപ്പൊക്കത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.