Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2021 11:12 AM IST Updated On
date_range 2 Sept 2021 11:12 AM ISTമെഡിക്കൽ കോളജിൽ സീലിങ് അടർന്നുവീണു; രോഗികൾ ഓടി രക്ഷപ്പെട്ടു
text_fieldsbookmark_border
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പഴയ അത്യാഹിത വിഭാഗത്തിലെ സീലിങ് അടർന്നുവീണതിനെ തുടർന്ന്, ഒ.പി. ടിക്കറ്റ് എടുക്കാൻ ക്യൂവിൽനിന്ന രോഗികൾ ഒാടി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 8.30ന് പഴയ അത്യാഹിത വിഭാഗം കെട്ടിടത്തിെൻറ അന്വേഷണ കൗണ്ടറിന് മുന്നിലായിരുന്നു സംഭവം.
വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരെ കാണുന്നതിന് ഒ.പി. ടിക്കറ്റ് എടുക്കാൻ രോഗികളുടെ നീണ്ട നിരയായിരുന്നു. ഇതിനിടെ സീലിങ് അടർന്നു വീണ ശബ്ദംകേട്ട് ക്യൂവിൽ നിന്നവർ ഓടി മാറിയതിനാൽ ആർക്കും അപകടം സംഭവിച്ചില്ല. ജീവനക്കാരെത്തി സീലിങ് പൂർണമായി നീക്കം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story